കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയെ പിടികൂടി
മാനന്തവാടി:കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയെ പിടികൂടി.
വാളാട് പുത്തൂരിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം..മദ്രസ കഴിഞ്ഞ് മടങ്ങിയ കുട്ടിയുടെ പുറകെ നടന്നു ചെല്ലുകയും, തുണിയും സഹായവും ആവശ്യപ്പെട്ട് വീട്ടിലെത്തി മറ്റൊരു കുട്ടിയെ ഭയപ്പെടുത്തുന്ന വിധം കൈക്ക് പിടിക്കുകയും ആണത്രേ ചെയ്‌തത്. ഭയന്നുവിറച്ച കുട്ടി ഉമ്മയെ വിവരം അറിയിക്കുകയും നാട്ടുകാർ ചോദ്യം ചെയ്യുകയും ചെയ്‌തു. പരസ്‌പര വിരുദ്ധമായും പ്രകോപനപരമായും സംസാരിച്ചതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്തത്.
Leave a Reply