ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മ്മാണോദ്ഘാടനം പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നടത്തി
ബാവലി: സയ്യിദ് ബാവ അലി ഇസ്‌ലാമിക് അക്കാദമി ഹോസ്റ്റല്‍ ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം
പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സമസ്തയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ദേശീയ വിദ്യാഭ്യാസ പദ്ധതിയായ എസ്.എന്‍.ഇ.സിയില്‍ അഫ്‌ലിയേറ്റ് ചെയ്ത് കഴിഞ്ഞ ജൂണില്‍ ആരംഭിച്ച ശരീഅ പ്ലസ് കോഴ്‌സാണ് ബാവലിയില്‍ നടന്നുവരുന്നത്. സ്ഥാപനത്തില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്. സ്ഥാപനത്തിന്റെ അക്കാദമിക്ക് ചെയര്‍മാന്‍ കൂടിയാണ് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ എസ് മുഹമ്മദ് ദാരിമി, വൈസ് പ്രിന്‍സിപ്പാള്‍ സയ്യിദ് ശിഹാബുദീന്‍ തങ്ങള്‍ വാഫി കാവനൂര്‍, റാഷിദ് ഗസ്സാലി ചീയമ്പം, മഹല്ല് പ്രസിഡന്റ് കരീം ഹാജി, സെക്രട്ടറി ഹമീദലി എന്‍.കെ, സദര്‍ മുഅല്ലിം കുഞ്ഞാലന്‍ സഖാഫി, ഉസ്മാന്‍ മൗലവി, കമ്മിറ്റി ഭാരവാഹികളായ എന്‍.ടി അബു, സി.കെ മുജീബ്, അബ്ദുറസാഖ്, ബഷീര്‍ കാട്ടിക്കുളം സംബന്ധിച്ചു.
Leave a Reply