ജമാൽ സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു
മാനന്തവാടി:
ഡബ്ല്യു.എം.ഒ.യുടെ ജനറൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് ജമാൽ സാഹിബിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഡബ്ല്യു എം ഒ ബാഫഖി ഹോമിന്റെ നേതൃത്വത്തിൽ ജമാൽ സാഹിബ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇമാമ കോഴ്സ് പാസായ മുഹ്സിന സൽമ വഫിയ്യയെ ആദരിച്ചു. ബാഫഖി ഹോം വനിതാ വിംഗ് പ്രസിഡന്റ് സൗജത്ത് ഉസ്മാൻ അധ്യക്ഷതവഹിച്ചു. കെ ബി നസീമ, ടികെഎം ഓർഫനേജ് പന്തിപ്പൊയിൽ, ഉദ്ഘാടനം ചെയ്തു. ഡബ്ല്യു
എം ഒ.ആർട്സ് ആന്റ് സയൻസ് കോളേജ് അറബിക് വിഭാഗം തലവൻ ഡോക്ടർ നജ്മുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. അൽ അസ്ഹർ യൂണിവേഴ്സിറ്റി കെറോയിൽ നിന്നും ഇമാമ കോഴ്സ് പാസായ മുഹ്സിന സൽമാ വഫിയെ കെ എം അബ്ദുള്ള ഉപഹാരം കൊടുത്ത് ആദരിച്ചു. പ്രശസ്ത മോട്ടിവേറ്ററും ട്രെയിനറുമായഷാനവാസ് പള്ളിക്കൽ,പൂക്കോയ തങ്ങൾ ഹോസ്പിസ് ചെയർമാൻ കെ സി അസീസ് കോറോം ആശംസകൾ അർപ്പിച്ചു. യത്തീംഖാന ജോയിൻ സെക്രട്ടറിമായൻ മണിമ,കമ്മിറ്റി മെമ്പർമാരായ അഹമ്മദ് മാസ്റ്റർ, അണിയാരത്ത് മമ്മൂട്ടി ഹാജി, സി എച്ച് അബ്ദുറഹിമാൻ, കെ ടി അഷറഫ്, പി ഉസ്മാൻ കോക്കടവ്, റസാക്ക് മാസ്റ്റർ, തുടങ്ങിയവർ സംബന്ധിച്ചു. സൽമാൻ മോയി സ്വാഗതവും സറീന നന്ദിയും പറഞ്ഞു.
Leave a Reply