ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെള്ളി
തിരുവനന്തപുരം: റോളർ സ്‌കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബെംഗളൂരുവിൽ നടത്തിയ 62-മത് ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻ ഷിപ്പിൽ കേരളത്തിനുവേണ്ടി ശ്രേയ ബാലഗോപാൽ വെള്ളി മെഡൽ കരസ്ഥമാക്കി. റോളർ സ്കൂട്ടർ വിഭാഗം മത്സരത്തിലാണ് മറ്റുസംസ്ഥാനങ്ങളെ പിന്നിലാക്കി ശ്രേയ മെഡൽ നേടിയത്. എറണാകുളത്ത് നടന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ വെങ്കല മെഡൽ കിട്ടിയിരുന്നു. രണ്ടുവർഷം മുൻപ്ചണ്ഡീഗഢിലെ മൊഹാലിയിൽ നടന്ന ദേശീയ ചാമ്പ്യൻ ഷിപ്പിൽ സഹോദരനും ആർകിടെക്റ്റുമായ ബി.ജി.ബാൽശ്രേയസ് ഇതേവിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയിരുന്നു. ചാർട്ടേർഡ് അക്കൗണ്ടൻറ് വിദ്യാർഥിനിയായ ശ്രേയ, റോളർ സ്‌കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി.ആർ.ബാലഗോപാലിന്റെയും കനറാ ബാങ്ക് ഈറോഡ് പുഞ്ചയ് പുളിയംപട്ടി ശാഖാ ഓഫീസർ എൽ. ഗീതയുടെയും മകളാണ്.
Leave a Reply