കൊടി തോരണങ്ങൾ മാറ്റാതെ രാഷ്ട്രിയ പാർട്ടികൾ
തരുവണ:ഹൈ കോടതിയുടെ അന്ത്യ ശാസനത്തിന് പുല്ലു വില.വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ ടൗണിലെ ഹൃദയ ഭാഗത്തു സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികളുടെ കൊടി തോരണങ്ങൾ മാറ്റുന്നതിനു അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഇത് വരെ ഉണ്ടായില്ല.പടിഞ്ഞാറത്തറ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ നിർത്തുന്ന സ്ഥലത്താണ് ബസ്സിനെയും,കട മുറികളെയും മറക്കുന്ന തരത്തിൽ എല്ലാ രാഷ്ട്രീയ,മത,സംസ്‍കാരിക പാർട്ടികളുടെയും പരിപാടികൾ മാറി മാറി വരുന്നതിനനുസരിച്ചു ബോഡുകൾ സ്ഥാപിക്കുന്നതു.പല പ്രാവശ്യം സംസ്ഥാനത്തിനു ഹൈ കോടതി,പൊതു സ്ഥലങ്ങളിലെ കൊടി,തോരണങ്ങൾ എടുത്തു മാറ്റാൻ നിർദേശം നൽകിയെങ്കിലും വെള്ളമുണ്ട പഞ്ചായത്ത് അടക്കം പല പഞ്ചായത്തുകളും നടപടി സ്വീകരിച്ചിട്ടില്ല.ജില്ലയിൽ ചില പഞ്ചായത്തുകൾ രാഷ്ട്രീയ പാർട്ടികൾക്ക് പൊതു സ്ഥലങ്ങളിലെ ബോർഡുകൾ നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.പൊതു ജനത്തിന ബുദ്ദിമുട്ടുണ്ടാക്കുന്ന തരുവണയിലെ ബോർഡുകൾ നീക്കം ചെയ്യണമെന്ന് പല പ്രാവശ്യം നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നാളിത് വരെ നടപടി ഉണ്ടായിട്ടില്ല.
Leave a Reply