പരാതികൾക്കൊടുവിൽ അരാണപ്പാറയിൽ ബസ് എത്തി
അരണപ്പാറ:നാട്ടുകാരുടെപരാതികൾക്കൊടുവിൽ അരണപ്പാറ ഭാഗത്തേക്ക് കെ എസ് ആർ ടി സി ബസ് എത്തി. കോവിഡിന് ശേഷം കെ എസ് ആർ ടി സി ബസ്സുകൾ അരണപ്പാറ ഭാഗത്തേക്ക് വരാത്തതുകൊണ്ട് പ്രദേശവാസികളും മധ്യപ്പാടി ഉന്നതി നിവാസികളും ചേർന്ന് മാനന്തവാടി കെ എസ് ആർ ടി സി ഗ്യാരേജിൽ പോയി ഡി. റ്റി. ഒ യ്ക്കും മന്ത്രി കേളുവിനും നിവേദനം നൽകിയിരുന്നു. എന്നാൽ ബസ് തിരിക്കാനുള്ള സൗകര്യ കുറവ് കാരണമാണ് ആ ഭാഗത്തേക്ക് സർവ്വീസ് നിർത്തിയതെന്നായിരുന്നു കെഎസ്ആർടിസി വിശദീകരണം. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രദേശവാസികൾ മുൻകയ്യെടുത്ത് ജെസിബിയും മറ്റും ഉപയോഗിച്ച് സ്ഥലം നിരപ്പാക്കി ബസ് തിരിക്കാനുള്ള സൗകര്യമൊരുക്കി നൽകി.
തുടർന്ന്ബന്ധപ്പെട്ട അധികാരികൾ പ്രസ്‌തുത സ്ഥലം സന്ദർശിക്കുകയും കാര്യങ്ങൾ വിലയിരുത്തുകയം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ 6.45 ൻ്റെ ബസ്സ് അരണപ്പായ്ക്കു വന്നത്. കെഎസ്ആർടിസി അധികൃതരുടെ കൂടെ മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജയഭാരതി, കെ എസ് ആർ ടി സി യൂണിയൻ പ്രതിനിധി റോയി, സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി ടി.കെ സുരേഷ്, ഈ വിഷയത്തിൽ തുടക്കം മുതൽ അധികൃതർക്ക് പരാതി നൽകുകയും, സജീവമായി ഇടപെടുകയും ചെയ്‌ത ഹംസ കെബി എന്നിവരും ഉണ്ടായിരുന്നു.എന്നാൽ നിലവിൽ 3 ബസ്സുകളാണ് അരപ്പാറ വഴി പോകുന്നതെന്നും, ഈ മൂന്ന് ബസ്സും അരണപ്പാറയ്ക്കു വരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.





Leave a Reply