താലൂക്ക് സപ്ലൈ ഓഫീസ് മാറ്റം; പ്രതിഷേധം അനാവശ്യമെന്ന് എൻ ജി ഒ അസോസിയേഷൻ*
കൽപ്പറ്റ: വൈത്തിരി താലൂക്ക് സപ്ലെെ ഓഫിസ് കൽപ്പറ്റ ബൈപാസിലെ കെട്ടിടത്തിലേക്ക് മാറ്റിയത് സംബന്ധിച്ചുള്ള വിവാദങ്ങളും സമരങ്ങളും യാഥാർത്ഥ്യം മാനസിലാക്കാതെയെന്ന് കേരള എൻ ജി ഒ അസോസിയഷൻ ജില്ല പ്രസിഡന്റ കെ.റ്റി ഷാജി.
വൈത്തിരിയിൽ എൻഎച് 766 വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് നിലവിലെ കെട്ടിടത്തിന്റെ 80% പൊളിച്ച് മാറ്റേണ്ടിവരുമെന്നും അവശേഷിക്കുന്ന കെട്ടിട ഭാഗം നിലനിൽക്കുമോ എന്നും വിദഗ്ധർ സംശയം പ്രകടിപ്പിച്ചിട്ടുള്ളതാണ്. മാത്രവുമല്ല നിലവിൽ കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലും നനഞ്ഞൊലിക്കുന്നതും തകർന്ന് വീഴാൻ വരെ സാധ്യത ഉള്ളതുമാണ് കെട്ടിടം. ജീവനക്കാർക്കും പൊതുജനങ്ങൾക്കും ജീവനും സ്വത്തിനും ഭീഷണിയാണെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥതലത്തിൽ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.
കൽപ്പറ്റ ബൈപാസിലെ എൻ എഫ് എസ് എ ഗോഡൗൺ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ആവശ്യത്തിലധികമുള്ള 1696.017 ച. അടി കെട്ടിടത്തിലാണ് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസ് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വാടക നൽകേണ്ട സാഹചര്യവും നിലവിൽ ഇല്ല. നിജസ്ഥിതി ഇതായിരിക്കെ ഉദ്യോഗസ്ഥരെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മിഷണർ നൽകിയ ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തത്.
മാത്രമല്ല താലൂക്കു സപ്ലൈ ഓഫീസുകളെ റേഷൻ കടകളായി കാണരുതെന്നും ഇക്കാര്യത്തിൽ വകുപ്പ് മന്ത്രിയെ വരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ജീവനക്കാർക്കെതിരെയുള്ള നീക്കങ്ങൾ തുടർന്നാൽ ശക്തമായ പ്രഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Leave a Reply