കാപ്പി മോഷ്ടിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു
പനമരം: പനമരം മാതോത്ത് പൊയിൽ പത്മരാജൻ എന്നയാളുടെ തോട്ടത്തിൽ നിന്നും കാപ്പി മോഷ്ടിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മാതോത്ത് പൊയിൽ ഉന്നതിയിലെ രാജീവ് (27), രാജൻ (29), സുനിൽ (27) എന്നിവരെയാണ് പനമരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദാമോദരനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾ കളവ് ചെയ്ത ഒരു ക്വിന്റലോളം ഉണ്ടകാപ്പിയും പോലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മോഹൻദാസ് സി.ആർ,അനീഷ് പി.വി, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ് ശേഖർ, ധനീഷ് എ.സി, ഷിഹാബ് എം.എ, രഘു തുടങ്ങിയവർ ഉണ്ടായിരുന്നു.




Leave a Reply