January 13, 2025

സി.പി.എം.നടത്തുന്ന നാടകങ്ങളും, പ്രചരണങ്ങളും ജനങ്ങൾ തിരിച്ചറിയും ;എടവക യു ഡി എഫ് കമ്മിറ്റി 

0
Img 20241218 Wa0106

 

മാനന്തവാടി :പട്ടികവർഗ്ഗ വികസനവകുപ്പ് മന്ത്രി കേളു വിൻ്റെ  ‘മണ്ഡലത്തിൽ മൃതദേഹം ഓട്ടോ റിക്ഷയിൽ കൊണ്ട് പോയി അടക്കം ചെയ്ത സംഭവത്തിൽ ട്രൈബൽ വകുപ്പിന് പറ്റിയ ഗുരുതരമായ അനാസ്ഥയും വീഴ്ചയും മറച്ചുവെക്കുന്നതിന് വേണ്ടി സി.പി.എം.നടത്തുന്ന നാടകങ്ങളും, പ്രചരണങ്ങളും ജനങ്ങൾ തിരിച്ചറിയുമെന്ന് യു.ഡി.എഫ്. എടവക ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ഫണ്ടില്ലാത്തതിനാൽ പട്ടികജാതി പട്ടിക വർഗ്ഗ ഓഫീസുകളുടെ പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കയാണ്.ട്രൈബൽ വകുപ്പ് സ്വകാര്യ ആംബുലൻസുകൾ വിളിച്ചാൽ പോലും വരാത്ത സ്ഥിതിയാണുള്ളത്. മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ട് പോകാനിടയായസംഭവിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചു പണിയും നടത്തണം. തുച്ചമായ വേതനംകൈപ്പറ്റി ജോലി ചെയ്യുന്ന

ട്രൈബൽ പ്രമോട്ടർമാർക്ക് ന്യായമായ വേതനം നൽകണം.

ഉദ്യോഗസ്ഥ അലംഭാവം മൂലം ഉണ്ടായ വീഴ്ച  യുഡിഎഫ് ഭരണസമിതിയുടെയും വാർഡ് മെമ്പറുടെയും ചുമലിൽ  കെട്ടിവെക്കാൻ സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ശ്രമങ്ങൾ അതിശക്തമായി യു ഡി.എഫ്.

നേരിടും.

എടവക പഞ്ചായത്തിലെ

പള്ളിക്കൽ വീട്ടിച്ചാൽ നാല് സെൻറ് ഉന്നതിയിലെ  ചുണ്ടമ്മ (80യുടെമൃതദേഹത്തോടാണ് അനാദരവ് കാട്ടിയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ്

ചുണ്ടമ്മ മരണപ്പെട്ടത്.

ശവസംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് നടത്താമെന്ന്ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ മരണവീട്ടിൽ എത്തുകയും പ്രമോട്ടർ അടക്കമുള്ളവരെ

കൃത്യമായി വിവരങ്ങൾ അറിയിക്കുകയും ചെയ്തു.തിങ്കളാഴ്ച ഉച്ച രണ്ട് മണിയായിട്ടും പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസ് എത്താത്തതിനെ തുടർന്ന് വിവരംട്രൈബൽ ഉദ്യോഗസ്ഥരെ

അറിയിച്ചെങ്കിലും പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസ് എത്തിയില്ല.

വൈകുന്നേരം നാല് മണി കഴിഞ്ഞിട്ടും പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസ് എത്താത്തതിനെ

തുടർന്ന് ഗ്രാമ പഞ്ചായത്ത്

ഒരു സ്വകാര്യ ആംബുലൻസ് ഏർപ്പെടുത്തിയെങ്കിലും വാഹനംകോളനിയിലെത്തുന്നതിന് താമസം നേരിട്ട തിനാൻ

ബന്ധുക്കൾമൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി ഒന്നര കിലോമീറ്റർ അകലെയുള്ള

ശ്മശാനത്തിലേക്ക്

കൊണ്ടുപോയി സംസ്ക്കരിക്കുകയായിരുന്നു.

പട്ടികവർഗ്ഗ വിഭാഗ ഓഫീസിൽ നിന്നും ഇത്തരത്തിലുള്ള നിരുത്തരവാദപരമായ വിഷയങ്ങൾ നിരന്തരമായി ഉണ്ടാവുന്നത് അവ സാനിപ്പിക്കണമെന്നാവശ്യ

പ്പെട്ട് കൊണ്ട്

പട്ടികവർഗ്ഗ ഓഫീസ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ ഉപരോധിക്കുകയും താൽക്കാലിക പരിഹാരം ഉണ്ടാക്കുകയും, ചെയ്തിട്ടുണ്ട് .

അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെനടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.  സത്യം ഇതായിരിക്കെ മന്ത്രിയേയും വകുപ്പിനെയും വെള്ളപൂശാനുള്ള സി.പി.എം ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്നും പ്രമോട്ടറെ മാത്രം ബലിയാടാക്കി ഈ പ്രശ്നം ഒതുക്കി തീർക്കാൻ അനുവദിക്കില്ലെന്നും ജനപ്രതിനിധികൾ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ    എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ  വൈസ് പ്രസിഡൻറ് ഗിരിജ സുധാകരൻ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ   ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിം കമ്മറ്റി  ചെയൻ മാൻ  ശിഹാബ് അയാത്ത്   മെമ്പർമാരായ പ്രദീപൻ മാസ്റ്റർ ജോർജ് കൂട്ടിൽ

ഷിൽസൺ കോക്കണ്ടത്തിൽ  സുജാത സിസി

തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *