കേന്ദ്ര സർക്കാർ കേരളത്തോട് കാണി ക്കുന്ന അവഗണന അവസാനിപ്പിക്കണം
കൽപ്പറ്റ: രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായ ചൂരൽ മല മുണ്ട കൈ ദുരന്തം നടന്നിട്ട് 5 മാസം പിന്നിട്ടിട്ടും നയാ പൈസ തന്ന് ഈ ദുരിത ബാധിത സമൂഹത്തെ സഹായിക്കാതെ അന്ന് ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ സൈന്യത്തിന്റെ ആളൊ ഹരി കണക്ക് പറഞ്ഞ് കേരളത്തിന്റെ പക്കൽ നിന്നും ഈടാക്കാൻ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സ് ഹിറ്റ്ലറെ തോൽപ്പിക്കുന്നതാണെന്നും കേരള ജനതയോട് എന്തെങ്കിലും പ്രതിപത്തിയുണ്ടെങ്കിൽ കേന്ദ്രമന്ത്രി സഭയിൽ കേരളത്തിൽ നിന്നുള്ള രണ്ടഗംങ്ങളും രാജിവെക്കണമെന്നും ജനതാ ദൾ(എസ്) വയനാട് ജില്ലക്കമ്മിറ്റി ആവിശ്യപ്പെട്ടു .വി.പി വർക്കി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളൻമട ഉദ്ഘാടനം ചെയ്തു.അമീർ അറക്കൽ റിപ്പോർട്അവതരിപ്പിച്ചു. സുബൈർ കടന്നോളി, പി.കെ ബാബു, സി കെഉമ്മർ , റ്റി.ഡി ജോസ് അസീം പനമരം,സി.ജെ ബേബി,സാബു കണ്ണംങ്കോട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു
Leave a Reply