വിദ്യാരംഗം കലാസാഹിത്യവേദി വയനാട് ജില്ലാതല സർഗോത്സവം നാളെ
കൽപ്പറ്റ: വിദ്യാരംഗം കലാസാഹിത്യവേദി
വയനാട് ജില്ലാതല സർഗോത്സവം നാളെ കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിൽ നടക്കും.
കവിത,കഥ,ചിത്രരചന, അഭിനയം, നാടൻപാട്ട്, പുസ്തകാസ്വാദനം,
കാവ്യാലാപനം,
തുടങ്ങിയ മേഖലകളിൽ പ്രശസ്തരായ സാഹിത്യകാരന്മാർ ശില്പശാല നയിക്കും.
ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 ഓളം കുട്ടികളാണ് സർഗോത്സവത്തിൽ പങ്കെടുക്കുന്നത്.
പ്രശസ്ത സാഹിത്യകാരൻ ഹാരിസ് നെന്മേനി മുഖ്യാതിഥി ആയിട്ടുള്ള പ്രതിഭാ സംഗമവും
നടക്കും.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷനായിരിക്കും. പ്രതിഭാ സംഗമം മുൻസിപ്പൽ ചെയർമാൻ അഡ്വ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്യും. ചാങ്ങിൽ
പ്രശസ്ത സാഹിത്യകാരന്മാരും
വകുപ്പ് തല ഉദ്യോഗസ്ഥരും കലാ- സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.
Leave a Reply