കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം; കോണ്‍ഗ്രസ്
കല്‍പ്പറ്റ : ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിക്കാനും ഭരണഘടന ശില്പി ഡോ. ബി.ആര്‍ അംബേദ്കറെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവഹേളി കാനും ശ്രമിച്ച എന്‍ഡിഎ ഗവര്‍മെന്റിനും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുമെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. കെപിസിസി മെമ്പര്‍ പി പി ആലി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ടി ജെ ഐസക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ,ഡിസിസി ഭാരവാഹികളായ ഓ വി അപ്പച്ചന്‍, പി വിനോദ് കുമാര്‍, പോള്‍സണ്‍ കുവൈക്കല്‍,ഡിന്റോ ജോസ്, കെ കെ രാജേന്ദ്രന്‍, കെ ജെ ജോണ്‍, എസ് മണി, എം ബി ശശികുമാര്‍,മുഹമ്മദ് ഫെബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Reply