കടയിൽ കഞ്ചാവ് വെച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ
മാനന്തവാടി: മാനന്തവാടി ടൗണിലെ പി എ ബനാന എന്ന സ്ഥാപനത്തിൽ കഞ്ചാവ് കൊണ്ടുവെച്ച കേസിലെമുഖ്യപ്രതിയും കടയുടമയുടെ പിതാവുമായ അബൂബക്കർ പിടിയിൽ. സെപ്റ്റംബർ ആറിന് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയിലാണ് പി എ ബനാന എന്ന കടയിൽ നിന്നും 2.095 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.ഈ കേസിലെ മുഖ്യപ്രതിയും കടയുടമയുടെ പിതാവുമായ മഴ അബൂബക്കറിനെ മൂന്നുമാസത്തിനുശേഷം എക്സൈസ് അറസ്റ്റ് ചെയ്തു. മകനോടുള്ള വൈരാഗ്യം കാരണം മകനെ കഞ്ചാവ് കേസിൽ കൊടുക്കാൻ വേണ്ടി പ്രതി കർണാടകയിൽ നിന്നും എത്തിച്ച കഞ്ചാവ് കടയുടമയും മകനുമായ നൗഫൽ കടയിൽ ഇല്ലാത്ത സമയത്ത്കൂട്ടുപ്രതികളായ ഔദാ ജീൻസ് വർഗീസ് എന്നിവരുടെ സഹായത്തോടെ കടയിൽ ഒളിപ്പിക്കുകയായിരുന്നു.ഈ സംഭവത്തിന് ശേഷം അബൂബക്കർ കർണാടകയിൽ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ എൻഡിപിഎസ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കൂട്ടുപ്രതിയായ ഔദയെ ഒരു മാസം മുമ്പ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.
Leave a Reply