June 20, 2026

ചെറുധാന്യങ്ങൾ ഗുണത്തിൽ ചെറുതല്ല അന്താരാഷ്ട്ര മില്ലറ്റ് ദിനാചരണം നടത്തി അസംപ്ഷൻ എ യു പി സ്കൂൾ

0
Img 20241220 Wa0016
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി : ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് സമൂഹത്തെ നയിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് മില്ലറ്റ് ഡേ ആഘോഷിക്കുന്നത്. പോഷകമൂല്യങ്ങൾ കൊണ്ട് സമ്പന്നമായ മില്ലറ്റുകൾ ആരോഗ്യസംരക്ഷണത്തിൽ നിര്‍ണായക പങ്ക് വഹിക്കുന്നു.

 

മില്ലറ്റ് ഡേയുടെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുധാന്യങ്ങളുടെ പ്രദർശനം,പോസ്റ്റർ രചന മത്സരം, മില്ലറ്റ് ക്രാഫ്റ്റ് ക്വിസ് മത്സരം, മില്ലറ്റ് ഉപയോഗിച്ചുള്ള സ്നാക്ക്സ് പ്രദർശനം, പ്രബന്ധവതരണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

 

മില്ലറ്റുകൾ ഉൾപ്പെടുത്തുന്നതിലൂടെ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം എന്നിവ നിയന്ത്രിക്കാം എന്ന സന്ദേശം നൽകുകയും ചെയ്തു.

പ്രധാനധ്യാപകൻ സ്റ്റാൻലി ജേക്കബ് കോർഡിനേറ്റർമാരായ ഷീബ ഫ്രാൻസിസ്, ചരിസ്മ തോമസ്, അധ്യാപക വിദ്യാർത്ഥികൾ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *