ഗൈഡ്സ് യൂണിറ്റ് ക്യാമ്പ്ന് തുടക്കമായി
കണിയാരം :കണിയാരം ‘ഫാദർ ജി കെ എം ഹയർ സെക്കൻഡറി സ്കൂളിന്റെ 2024-25 വർഷത്തെ ഗൈഡ്സ് യൂണിറ്റ് ക്യാമ്പ്ന് തുടക്കമായി ഒന്നാംദിവസം കെഎസ്ആർടിസി മാനന്തവാടി ഡിപ്പോയുടെ ജംഗിൾ സഫാരി അഡ്വഞ്ചർ ജേണി നടത്തി. രണ്ടാം ദിവസം ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫ്ലാഗ് സെറിമണിയോടുകൂടെ നടത്തപ്പെട്ടു. പ്രിൻസിപ്പൽ മാർട്ടിൻ എൻ.പി ഉദ്ഘാടനം ചെയ്തു.വൈസ് പ്രിൻസിപ്പൽ ബേബി ജോൺ,പിടിഎ പ്രസിഡന്റ് കബീർമാനന്തവാടി എന്നിവർ ആശംസകൾ അർപ്പിച്ചു. ഗൈഡ് ക്യാപ്റ്റൻ ടെസി സെബാസ്റ്റ്യൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.കമ്പനി ലീഡർ അയന ജോണി നന്ദി അർപ്പിച്ചു. തുടർന്ന് ലഹരി വിരുദ്ധ റാലിയും പരിസര ശുചീകരണങ്ങളും നടത്തി.
Leave a Reply