July 10, 2026

വ്യാപാരി വ്യവസായ സമിതി ഫെബ്രുവരി 13ന് പാർലമെന്റിലേക്ക് മാർച്ച്‌ നടത്തും 

0
Img 20241220 144440
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : വ്യാപാരികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 13 ന് പാർലമെൻ്റിലേക്ക് മാർച്ച് നടത്തും.ഇതിന് മുന്നോടിയായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമതി സംസ്ഥാനത്ത് വ്യാപാര സംരക്ഷണ സന്ദേശയാത്ര സംഘടിപ്പിക്കും.ജനുവരി 13ന് കാസർഗോഡു നിന്നാരംഭിക്കുന്ന ജാഥ 14 ന് മാനന്തവാടിയിൽ എത്തും. ജാഥക്ക് മാനന്തവാടിയിൽ സ്വീകരണം നൽകുന്നതിനും വിജയത്തിനുമായി സ്വാഗത സംഘം രൂപീകരിച്ചു.രൂപീകരണ യോഗം സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി കെ തുളസിദാസ് ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ വൈസ് പ്രസിഡൻ് കെ പി ശ്രീധരൻ അധ്യക്ഷ വഹിച്ചു.സമിതി ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.സന്തോഷ്, കെ എം അബ്ദുൾ സലാം ടി എം ഉമ്മർ, ടി പ്രകാശൻ, കെ ജി സുനിൽ, ഏരിയ സെക്രട്ടറി എം.ആർ സുരേഷ് സ്വാഗതവും എ.വി.മാത്യു മാസ്റ്റർ നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികൾ ചെയർമാൻ പി. സന്തോഷ് കുമാർ, കൺവീനർ എം.ആർ സുരേഷ് ,ട്രെഷറർ കെ.എം.അബ്ദുൾ സലീം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *