ആദിവാസികൾക്കൊപ്പം നിൽക്കാൻ മന്ത്രി ഒആർ കേളു തയ്യാറാവണം ; പി കെ കൃഷ്ണദാസ്
മാനന്തവാടി: അധികാരത്തിനോടൊപ്പമല്ല ആദിവാസികൾക്കൊപ്പം നിൽക്കാൻ മന്ത്രി ഒആർ കേളു തയ്യാറാവണമെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ആദിവാസി വിഭാഗങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മന്ത്രിയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയപ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയനായ വ്യക്തിയായിട്ട് കാര്യമില്ല ഉത്തരവാദിത്വ മന്ത്രിയായാൽ മാത്രമേ സ്വന്തം വകുപ്പിൽ പരാതികൾകുറയുകയുള്ളു എന്നും ആദിവാസികളെ കറവപ്പശുക്കൾ ആയിട്ടാണ് പിണറായി സർക്കാർ കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മന്ത്രിയുടെ മണ്ഡലമായ വയനാട്ടിൽ നടന്ന രണ്ട് സംഭവങ്ങൾ കേരളത്തെ ലോകത്തിന്റെ മുന്നിൽ നാണംകെടുത്തി മാനന്തവാടി കൂടൽകടവിൽ മാതനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ചതും ആദിവാസി വയോധികയുടെ മൃതദേഹം ആംബുലൻസ് ലഭിക്കാതെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയതും ലോകമനസാക്ഷിയെ ഞെട്ടിച്ചതാണ്. കേരളത്തിൽ ആദിവാസി വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്റ്റൈപ്പന്റും കഴിഞ്ഞ മൂന്നുവർഷമായി മുടങ്ങിക്കിടക്കുകയാണ്. ആദിവാസികൾക്ക് മാന്യമായി ജീവിക്കാനും മരിക്കാനുള്ള അവസരം മന്ത്രി ഒആർ കേളു ഒരുക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ബി ജെ പിപനമരം മണ്ഡലം ജനറൽ സെക്രട്ടറി ജിതിൻ ബാനു അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം സജി ശങ്കർ,മേഖലവൈസ് പ്രസിഡണ്ട് പിജി ആനന്ദ് കുമാർ,ജില്ലാ വൈസ് പ്രസിഡൻ്റ് കെ മോഹൻദാസ്, ട്രഷറൽ വിൽഫ്രഡ് ജോസ്, ജില്ലാ സെക്രട്ടറി കണ്ണൻ കണിയാരം കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ ജോർജജ്, എസ് ടി മോർച്ച ജില്ലാ പ്രസിഡണ്ട് സി എ ബാബു,ഒബിസി മോർച്ച സംസ്ഥാന സമിതി അംഗം പുനത്തിൽ രാജൻ ,ഗിരീഷ് കട്ടക്കളം തുടങ്ങിയവർ പ്രസംഗിച്ചു. ശരത്,അഖിൽ പ്രേം സി,ഇ .മാധവൻ, കെ ‘ജയേന്ദ്രൻ, അഖിൽ കുഴിനിലം ശ്രീജിത്ത് കണിയാരം സുമ രാമൻ തുടങ്ങിയവർ സംബന്ധിച്ചു.
Leave a Reply