കാപ്പംകൊല്ലി ജംഗ്ഷന്‍ നവീകരിക്കണം
കല്‍പ്പറ്റ: മലയോര ഹൈവേ വന്ന് ചേരുന്ന കാപ്പംകൊല്ലി ജംഗ്ഷന്റെ വികസനം കിഫ്ബിയില്‍ നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി.
കല്‍പ്പറ്റ മണ്ഡലത്തിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേയുടെ അലൈന്‍മെന്റ് വരുന്നത് പച്ചിലക്കാട്-കമ്പളക്കാട്-കൈനാട്ടി-കല്‍പ്പറ്റ ബൈപ്പാസ്-കാപ്പംകൊല്ലി-മേപ്പാടി-ചൂരല്‍മല എന്ന രീതിയിലാണ്. അതില്‍ കല്‍പ്പറ്റ ബൈപ്പാസിന്റെ അവസാനത്തില്‍ നിന്നും കാപ്പംകൊല്ലി വരെ കല്‍പ്പറ്റ-മേപ്പാടി റോഡുണ്ട്. പ്രസ്തുത റോഡ് വന്നുചേരുന്ന ജംഗ്ഷനായ കാപ്പംകൊല്ലി മുതല്‍ മേപ്പാടി വരെയാണ് നിലവില്‍ കെ.ആര്‍.എഫ്.ബി വര്‍ക്ക് നടന്നു വരുന്നത്. ദേശീയപാതയില്‍ നിന്നു തിരിഞ്ഞു മേപ്പാടി ഭാഗത്തേക്കു വരുന്ന വാഹനങ്ങളും, കല്‍പറ്റയില്‍ നിന്നു വരുന്ന വാഹനങ്ങളും, മേപ്പാടി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഉള്‍പ്പെടെ കാപ്പംകൊല്ലി ജംഗ്ഷനിലാണ് എത്തിച്ചേരുന്നത്. ഈ വാഹനങ്ങള്‍ തമ്മിലിടിച്ചാണ് ഇപ്പോള്‍ അപകടങ്ങളുണ്ടാകുന്നത്. ഒരു മാസത്തിനിടെ മൂന്ന് അപകടങ്ങളാണ് ഇവിടെയുണ്ടായത്. കഴിഞ്ഞ ദിവസവും കാറും സ്‌കൂട്ടറും ഇടിച്ച് അപകടമുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുന്‍പുണ്ടായ അപകടത്തില്‍ രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ അപകട സ്ഥലത്തു തന്നെ മരിച്ചിരുന്നു. ഊട്ടി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്കും കല്‍പറ്റയില്‍ നിന്നും, കോഴിക്കോടു നിന്നും വരുന്ന വാഹനങ്ങള്‍ എങ്ങോട്ടു തിരിയുമെന്ന സംശയം ഉണ്ടാകുന്നതും, കോഴിക്കോടു നിന്നും കല്‍പറ്റയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അപ്രതീക്ഷിതമായി യൂടേണ്‍ എടുക്കുന്നതുമാണ് അപകടത്തിനി ടയാക്കുന്നത്. ചെമ്പ്ര പീക്ക്, കാന്തന്‍പാറ, തൊള്ളായിരം കണ്ടി, സൂചിപ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികള്‍ ഇതു വഴിയാണ് പോകുന്നത്. ടൂറിസം സീസണില്‍ വാഹനങ്ങള്‍ കൂടുമ്പോള്‍ ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. റോഡിന് ആവശ്യത്തിനു വീതിയും സ്ഥലവുമുള്ള കാപ്പംകൊല്ലി ജംഗ്ഷന്‍ അടിയന്തരമായി മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
Leave a Reply