April 16, 2026

ക്രിസ്തുമസ് – പുതുവത്സര ആഘോഷം നടത്തി

0
Img 20241221 Wa0034
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി (എഫ് ഡി ജി ടി ) കോഴ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവത്സര ആഘോഷം നടത്തി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ജോസ്.പി.എ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജാൻസി ജിജോ, പരിശീലകരായ ചിഞ്ചു മരിയ പീറ്റർ, അഞ്ജന തോമസ്, സോന ബേബി വിദ്യാർത്ഥി പ്രതിനിധികളായ ജിൻസി റോസ്, അനുപ്രിയ ഹരിദാസ്, വൈഷ്ണവി, അലീന മാത്യു, നീതു എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ , കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. കൂടാതെ കേക്ക് വിതരണവും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *