കേരള ലോട്ടറിയുടെ പേരിൽ കർണാടകയിൽ വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി അതിർത്തി പ്രദേശങ്ങളിലെ ഗ്രാമീണരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങൾ
കാട്ടിക്കുളം:കർണാടക സ്വദേശിക്ക് കേരള ലോട്ടറിയുടെ ബംപർ സമ്മാനം അടിച്ചതിന് പിന്നാലെ കർണാടകയിൽ കേരള ലോട്ടറിയുടെ പേരിൽ വ്യാപക തട്ടിപ്പ് വ്യാജ ടിക്കറ്റുകളുടെ പുറമേ ഓൺലൈൻ ടിക്കറ്റുകളുടെ വില്പനയും വ്യാപകമാണ് ഓൺലൈനിൽ പുറമെ വാട്സ്ആപ്പ് വഴിയും 149 രൂപയുടെ പേപ്പർ ലോട്ടറി വിൽപ്പനയിലുണ്ട്
ഓൺലൈനായി തന്നെയാണ് പണവും വാങ്ങുന്നത് അതിന് സ്കാനറുകൾ നൽകുന്നു ആർക്കും സമ്മാനം ലഭിക്കുകയുമില്ല കേരളത്തിൽ ഇത്തരം ലോട്ടറി വിൽപ്പന ഇല്ലെന്ന് അറിയാതെയാണ് കർണാടകയിലെ ഗ്രാമീണ മേഖലയിലെ ആളുകൾ ലോട്ടറി തട്ടിപ്പിന് ഇരയാവുന്നത് കേരള ലോട്ടറി വിൽപ്പനയ്ക്ക് കർണാടകയിൽ നിരോധനമുണ്ട്. എന്നിട്ടും വയനാടിനോട് ചേർന്നുള്ള കർണാടകയുടെ ഗ്രാമീണ മേഖലകളിൽ. വൻതോതിൽ ടിക്കറ്റുകൾ എത്തുന്നു ഇതിൽ ഭൂരിഭാഗവും വ്യാജനാണെന്നാണ് പരാതി മൈസൂര് കുടക് ജില്ലയുടെ വിവിധ ഗ്രാമങ്ങളിലും അതിർത്തി പ്രദേശങ്ങളിലും പലരുടെയും പണം നഷ്ടപ്പെട്ടു 25 കോടി ഒന്നാം സമ്മാനം ഉള്ള ടിക്കറ്റ് 149 രൂപയും അഞ്ച് ടിക്കറ്റ് ഒന്നിച്ചെടുത്താൽ. 596 രൂപയുമാണ് വില ഒട്ടേറെ സമ്മാനങ്ങൾ അടങ്ങിയ പട്ടികയും തട്ടിപ്പ് സംഘം പുറത്തുവിടുന്നുണ്ട്.





Leave a Reply