January 15, 2025

ഉത്തരേന്ധ്യയിലെ സങ്കികൾക്കും കേരളത്തിലെ സി.പി.എം -നും ഒരേസ്വരം.

0
Img 20241222 Wa0029

രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും വിജയിച്ചത് മുസ്ലിം വർഗ്ഗീയവാദികളുടെയും തീവ്രവാദികളുടെയും വോട്ടുകൊണ്ടാണെന്ന സി.പി.എം. പോളിറ്റ് ബ്യുറോ അംഗം വിജയരാഘവന്‍റെ പ്രസ്താവന വയനാട് പാർലിമെന്റ് മണ്ഡലത്തിലെ മുഴുവൻ വോട്ടർമ്മാരെയും അപമാനിക്കുന്നതിന് തുല്ല്യമാണ്. ഒരു പ്രദേശത്തെ ജനങ്ങളെ ആകമാനം അപമാനിച്ചതിന് മാടമ്പിത്തരം മാത്രം പറയുന്ന വിജയരാഘവൻ മാപ്പു പറയണം.

 

മൃഗീയ ഭൂരിഭക്ഷം കണ്ട് അമ്പരന്ന് സങ്കപരിവാറുകാർ നടത്തിയ പ്രചാരണം അതെ നാണയത്തിൽ സി.പി.എം. ഇവിടെ ഉപയോഗിക്കുന്നത്. ആരെ പ്രീതിപ്പെടുത്താനും ആരെ സംരക്ഷിക്കാനാണെന്നും വയനാട്ടിലെ ജനങ്ങൾക്കറിയാം. ഇന്ത്യൻ ഭരണഘടന മാറ്റി എഴുതാൻ ശ്രമിച്ചവർക്കെതിരെ നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിഭക്ഷം നൽകി മറുപടി നൽകിയ ഒരു ജനതെയെയാണ് സി.പി.എം. അപമാനിച്ചിരിക്കുന്നത് എന്ന് ഡി.സി.സി.യിൽ ചേർന്ന ഭാരവാഹികളുടെ യോഗം കുറ്റപ്പെടുത്തി.

 

യോഗത്തിൽ ഡി.സി.സി. പ്രസിഡണ്ട് എ.ൻ.ഡി അപ്പച്ചൻ മുൻ.എം.എ.ൽ.എ. അദ്ധ്യക്ഷത വഹിച്ചു.

 

യോഗത്തിൽ ഒവി. അപ്പച്ചൻ, ബിനു തോമസ്, നിസ്സി അഹമ്മദ് പി.ഡി. സജി. ബീന ജോസ്, വിജയമ്മ ടീച്ചർ, ശോഭനകുമാരി, അഡ്വ രാജേഷ് കുമാര്‍, പി.കെ. അബ്‌ദുറഹിമാൻ, കമ്മനം മോഹനൻ, എം.യു. ഉലഹന്നാൻ, പോൾസൺ കൂവക്കൽ, ജിൽസൺ തൂപ്പുംക്കര , വർഗ്ഗീസ് മുരിയങ്കാവിൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *