January 15, 2025

കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് 17-ാം വയനാട് ജില്ലാ സമ്മേളനം

0
Img 20241222 Wa0027

മീനങ്ങാടി :കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് 17-ാം വയനാട് ജില്ലാ സമ്മേളനം മീനങ്ങാടി വിവേകാനന്ദ വിദ്യാനികേതൻ യു.പി സ്ക്കൂളിൽ നടന്നു. രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘചാലക് വി.ചന്ദ്രൻ ദീപ പ്രോജ്വലനം ചെയ്തു. ജില്ലാ ഓഡിറ്റർ കെ. അനന്തൻ വന്ദേമാതര ഗീതം അലപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.ജയഭാനു ഉത്ഘാടനം ചെയ്ത് സംസാരിച്ചു. അധികാരത്തിൽ വന്നാൽ പങ്കാളിത്തപെൻഷൻ പിൻവലിച്ച്, സ്റ്റാറ്റിറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുമെന്നു പറഞ്ഞ സർക്കാർ രണ്ടാം തവണ അധികാരമേറ്റിട്ടും അതിന് തയ്യാറായിട്ടില്ല. പെൻഷൻ പരിഷ്കരണ ഗഡുവും, ഡി.എ കുടിശ്ശികയും നിലനില്ക്കുന്നു. ജീവനക്കാരുടേയും സർവ്വീസ് പെൻഷൻകാരുടേയും അവകാശങ്ങൾ നിഷേധിക്കുന്ന നിലപാടാണ് സർക്കാരിൻ്റേത്. മറ്റുള്ളവരുടെ കാര്യവും വ്യത്യസ്തമല്ല. രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകൃതമായി നൂറാം വർഷത്തിലേക്ക് പോകുമ്പോൾ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള മെമ്പർഷിപ്പ് പ്രവർത്തനം നടത്തണമെന്നും,സംഘടന നടത്തുന്ന പരിപാടികളിൽ എല്ലാവരും ഭാഗഭാക്കാകണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് സി.പി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി പി.മോഹൻദാസ് സ്വാഗതം പറഞ്ഞു. പൈതൃക സംരക്ഷണ സമിതി അംഗം കെ.ടി. സുകുമാരൻ കുടുംബ പശ്ചാത്തലം സുദൃഢമാക്കുന്നതിനും മംഗള പ്രദമാക്കുന്നതിനെ പറ്റിയും അതിലൂടെ ഉരുത്തിരിയുന്ന സന്തോഷം സംഘടനാ പ്രവർത്തിന് ആക്കം കൂട്ടുമെന്നും മുഖ്യപ്രഭാ ഷണത്തിൽ പറഞ്ഞു. എൻ ജി ഒ സംഘ് ജില്ലാ സെക്രട്ടറി വി.പി. ബ്രിജേഷ് അംശസയർപ്പിച്ച് സംസാരിച്ചു. സംഘടനാ സഭയിൽ ജില്ലാ സെക്രട്ടറി നടപ്പുവർഷത്തെ റിപ്പോർട്ടും, ജില്ലാ ട്രഷറർ മണി മാസ്റ്റർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ്പ്രസിഡണ്ട് എ.സി. രവീന്ദ്രൻ വയനാടിനെ ബാധിക്കുന്ന പ്രമേയവും, ജില്ലാ രക്ഷാധികാരി ഈശ്വരൻ മാടമന സർവ്വീസ്പ്രമേയവും അവതരിച്ചു. സമാപന- സഭ’ ജില്ലാ പ്രഭാരി കെ.ടി. ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. 2025ലെ ഭരണസമിതിയെ തെരെഞ്ഞെടുത്തു. രക്ഷാധികാരികളായി ടി.ജി. ബാബു രാജേന്ദ്രനാഥ്, കെ.ടി.സുകുമാരൻ എന്നിവരേയും ജില്ലാ പ്രസിഡണ്ട് സി.പി വിജയൻ , വൈസ് പ്രസിഡണ്ടുമാരായി എ.സി രവീന്ദ്രൻ, കെ.പി ശാന്തകുമാരി, പി.കെ. ശശിധരൻ എന്നിവരേയും സെക്രട്ടറിയായി പി.മോഹൻദാസിനേയും ജോ.സെക്രട്ടറിമാരായി ഇ.കെ. സുരേന്ദ്രൻ, കെ.എസ്. സുകുമാരൻ, ടി. ശശിധരൻ മാസ്റ്റർ എന്നിവരെ തെരെഞ്ഞെടുത്തു. ഖജാൻജിയായി എൻ മണി മാസ്റ്റർ, സമിതി അംഗങ്ങളായി ബി. വിശ്വനാഥൻ നായർ, രാധാഗോപി മുട്ടിൽ, ടി രാധാഗോപി (വാസു ), കുഞ്ഞികണ്ണൻ മാസ്റ്റർ, സി.രമണി എന്നിവരേയും സംസ്ഥാന കൗൺസിലേക്ക് പി.സുന്ദരൻ, പി.എൻ അർജുനൻ, കെ.ഒ. നാരായണൻ, ഈശ്വരൻ മാടമന,പി.ടി. വേണുഗോപാൽ എന്നിവരെയും തെരഞ്ഞെടുത്തു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *