January 13, 2025

എൻ എസ് എസ് സാമൂഹ്യ പ്രസക്തിയുള്ള പ്രസ്ഥാനം;അഡ്വ: ബാലകൃഷ്ണൻ നായർ

0
Img 20241222 Wa0031

 

തരിയോട്:എൻഎസ്എസ് സാമൂഹ്യ പ്രസക്തിയുള്ള പ്രസ്ഥാനമായി വളർന്നതായി എൻ.എസ് എസ് നായകസഭാംഗം അഡ്വ ബാലകൃഷ്ണൻ നായർ പറഞ്ഞു. എൻഎസ്എസ് തരിയോട് മേഖലാ സമ്മേളനം കാവുംമന്ദം പരദേവത ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്നത്ത് പത്മനാഭൻ നേതൃത്വം കൊടുത്ത് വളർത്തിയ പ്രസ്ഥാനം ഇന്ന് അവഗണിക്കാൻ കഴിയാത്ത ശക്തിയായി വളർന്നതായി അദ്ദേഹം പറഞ്ഞു. യൂണിയൻ താലൂക്ക് പ്രസിഡൻ്റ്പി.കെ സുധാകരൻ നായർ അധ്യക്ഷം വഹിച്ചു.സ്വാഗത സംഘം ചെയർമാൻ കെ.മുരളീധരൻ മക്കോളി സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി ടി സുധീരൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.കരയോഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 16 മുതിർന്ന അംഗങ്ങളെയും വിവിധ കരയോഗങ്ങൾക്ക് സ്ഥലം സംഭാവന ചെയ്തവരെയും ആദരിച്ചു.പ്രതിഭകളെ ആദരിക്കൽ എൻ എസ് എസ് ഹയർ സെക്കൻ്റെ റി പ്രിൻസിപ്പാൾ ബാബു പ്രസന്നകുമാർ നിർവ്വഹിച്ചു..എൻ.ടി പത്മനാഭൻ നായർ,വിജയശ്രീ, സുരേഷ് ബാബു വാളൽ, സി ടി നളിനാക്ഷൻ, കെ.വി ഉണ്ണിക്കൃഷ്ണൻ, ഹനീഷ് പി വി ,കെ പി ശിവദാസൻ, ലക്ഷമിക്കുട്ടി അമ്മ, ടി.കെ മോഹൻദാസ്, സരിത പി എസ്, പി.വി വിനോദ് കമാർ ,വത്സല നളിനാക്ഷൻ, ശ്യാം ഘോഷ് എന്നിവർ പ്രസംഗിച്ചു.പൊതു സമ്മേളനത്തിന് അമുന്നോടിയായി ടൗണിൽ ഘോഷയാത്ര നടത്തി. വിവിധ കലാപരിപാടികളും നടന്നു. മുന്നോക്ക സമുദായ സംവരണം എല്ലാ മേഖലകളിലും ഇരുപത് ശതമാനമായി ഉയർത്താൻ കേന്ദ്ര കേരള സർക്കാരുകൾ തയ്യാറാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *