മാതൃവേദി കരോൾ ഗാനമത്സരം: സെന്റ് : തോമസ് ചർച്ച് മരകാവ് യൂണിറ്റിന് ഒന്നാം സ്ഥാനം.
പുൽപ്പള്ളി :മാതൃവേദി കരോൾ ഗാനമത്സരം: സെന്റ് : തോമസ് ചർച്ച് മരകാവ് യൂണിറ്റിന് ഒന്നാം സ്ഥാനം.
മാതൃവേദി പുൽപ്പള്ളി മേഖലാ ഡയറക്ടർ : ഫാ : ബിജു മാവറ യിൽ ( വികാരി, ഇൻഫന്റ് ജീസസ് ചർച്ച് ശിശു മല ) പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
മുള്ളൻകൊല്ലി ഫൊറോന ചർച്ചിന്റെ കീഴിലുള്ള 12 ഇടവകകളിലെ അംഗങ്ങൾക്കായി മാതൃവേദി കൃപാലയ സ്പെഷ്യൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം സെന്റ് :തോമസ് ചർച്ച് മരകാവ് ടീം നേടി.
ദീപാ ഷാജി, അലീന ജിജോ, ടിസി മൈക്കിൽ, ജസ്ന ജോബി, റിൻസി ജോഷി, ആര്യ ബിബിനും ചേർന്നാണ് ഒന്നാം സ്ഥാനത്തിന ർഹമായ കരോൾ ഗാനം പാടിയത്.
രണ്ടാം സ്ഥാനം പാടിച്ചിറ സെന്റ് : സെബാസ്റ്റ്യൻ ചർച്ചിനും, മൂന്നാം സ്ഥാനം ശിശുമല ഇൻഫന്റ് ജീസസ് ചർച്ചിനുമാണ്.
മുള്ളൻകൊല്ലി ഫൊറോനയുടെ കീഴിലുള്ള പട്ടാണി കൂപ്പ്, അമരക്കുനി, ആടിക്കൊല്ലി, ഇരുളം, പുൽപ്പള്ളി ടൗൺ ചർച്ച്, മുള്ളൻകൊല്ലി ഫൊറോനാ ചർച്ച്, മരക്കടവ്, സീതാമൗണ്ട്, കബനിഗിരി യൂണിറ്റുകളും കരോൾ ഗാന മത്സരത്തിൽ പങ്കെടുത്തു.
മാതൃവേദി മേഖലാ പ്രസിഡന്റ് സിൽവി ഏഴുമായിൽ, സെക്രട്ടറി മേരിക്കുട്ടി പുളിക്കമാലി, വൈസ് പ്രസിഡണ്ട് ജാൻസി ചെട്ടിയാംകുന്നേൽ, അനിമേറ്റർ സിസ്റ്റർ ജെയിൻ (എസ്.എ.ബി എസ് ), മേഴ്സി അന്നമ്മ ആന്റണി പ്രോഗ്രാമിൽ നേതൃത്വം നൽകി.
Leave a Reply