ഭരണകൂടങ്ങൾക്ക് കർഷകരോട് കടുത്ത അവഗണന: കറുക്കോളി എം.എൽ.എ
കൽപ്പറ്റ: മാനവ രാശിയുടെ ജീവൽ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം കാണുന്ന കർഷകർ ഭരണകൂടങ്ങളുടെ കടുത്ത അവഗണന പേറുകയാണെന്ന് സ്വതന്ത്ര കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ പ്രസ്താവിച്ചു. കർഷകരെയും കൃഷി ഭൂമിയെയും ആർക്കും ആവശ്യമില്ല. ഭരണകൂടങ്ങളുടെ നയങ്ങൾ കണ്ടാൽ അങ്ങിനെയാണ് തോന്നുകയെന്നും അദ്ദേഹം പറഞ്ഞു. കർഷകർ തകർന്നപ്പോൾ തിരിച്ചൊരു കൈ സഹായം നൽകാൻ ഭാണ കൂടങ്ങൾ ഉൾപ്പെടെ ആരും തയാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്ര കർഷക സംഘം വയനാട് ജില്ലാ കമ്മിറ്റി നടത്തിയ കർഷക സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര കർഷക സംഘം സംഘം സംസ്ഥാന ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണം ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ പി.,കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു
സ്വതന്ത്ര കർഷക സംഘം സംസ്ഥാന ട്രഷറർ കെ.കെ.അബ്ദുറഹിമാൻ മാസ്റ്റർ, ഓർഗനൈസിംഗ് സെക്രട്ടറി സി.മുഹമ്മദ് കുഞ്ഞി, സെക്രട്ടറിമാരായ എം.പി.എ.റഹീം, പി.കെ.അബ്ദുറഹിമാൻ മാസ്റ്റർ, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് എൻ.കെ. റഷീദ് ഹാജി, സെക്രട്ടറി സി.കുഞ്ഞബ്ദുല്ല, സുൽത്താൻ ബത്തേരി മണ്ഡലം ലീഗ് പ്രസിഡന്റ് എം.എ. അസൈനാർ ഹാജി, അഡ്വ. എൻ. ഖാലിദ് രാജ, കല്ലിടുമ്പൻ ഹംസ ഹാജി, ടി.പി. അഹമദ് കോയ, പൊരളോത്ത് അഹമദ് ഹാജി,മായൻ മുതിര, എം. അന്ത്രു ഹാജി, ലത്തീഫ് അമ്പലവയൽ, കെ.ടി.കുഞ്ഞബ്ദുല്ല, അലവി വടക്കേതിൽ, കാസിം ഹാജി ബീനാച്ചി, സി. മമ്മു ഹാജി, ബാവക്ക ചീരാൽ, തന്നാണി അബുബക്കർ ഹാജി, ഉസ്മാൻ പള്ളിയാൽ, സുലൈമാൻ മുരിക്കഞ്ചേരി, കളത്തിൽ മമ്മൂട്ടി, തൈതൊടി ഇബ്രാഹിം, സലീം കേളോത്ത്, അസീസ് കരേക്കാടൻ, ഷംസുദ്ദീൻ ബിതർക്കാട്, ഒ.കെ. മൂസ ഹാജി പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതവും സെക്രട്ടറി സി.മുഹമ്മദ് നന്ദിയും പറഞ്ഞു.
Leave a Reply