January 17, 2025

നാളെ ഉച്ചയ്ക്ക് ശേഷം ബത്തേരി ടൗണിൽ ഗതാഗത നിയന്ത്രണം

0
Img 20241222 Wa0041

ബത്തേരി :സുൽത്താൻ ബത്തേരി ടൗണിൽ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം നടക്കുന്നതിന്റെറെ ഭാഗമായാണ് ടൗണിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പുൽപ്പളളി ഭാഗത്ത് നിന്നും എത്തുന്ന ബസ്സുകൾ സുൽത്താബത്തേരി കെഎസ്ആർടിസി ഡിപ്പോ പരിസരത്തും, അമ്പലവയൽ, കൽപ്പറ്റ, മാനന്തവാടി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ മാനിക്കുനി അഖില പട്രോൾ പമ്പിന് സമീപം യാത്രക്കാരെ ഇറക്കി തിരിച്ച് പോകണം.

 

വടക്കനാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ കോളേജ് റോഡിൽ പെന്റെകോസ്റ്റൽ ചർച്ചിന് സമീപവും മുത്തങ്ങ ഭാഗത്തു നിന്നും വരുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും മൂലങ്കാവിൽ നിന്നും തിരിഞ്ഞ് തൊടുവട്ടി വഴി പുതിയ ബസ്സ് സ്റ്റാന്റിൽ എത്തി യാത്രക്കാരെ ഇറക്കി തിരിച്ച് പോകണം. ചീരാൽ, നമ്പ്യാർക്കുന്ന്, പാട്ടവയൽ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ രണ്ടാമത്തെ എൻട്രൻസ് വഴി പുതിയ ബസ്സ് സ്റ്റാന്റിൽ പ്രവേശിച്ച് ഒന്നാമത്തെ എൻട്രൻസ് വഴി യാത്രക്കാരെ ഇറക്കി തിരിച്ച് പോകണം. ചുളളിയേട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ഗാന്ധി ജംഗ്ഷൻ വഴി പഴയ ബസ്സ് സ്റ്റാന്റിൽ യാത്രക്കാരെ ഇറക്കി തിരികെ പോകണം. കൽപ്പറ്റ ഭാഗത്തു നിന്ന് മൈസൂർ ഭാഗത്തേക്ക് പോകുന്ന യാത്രാവാഹനങ്ങൾ പഴയ ലുലു ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അമ്മായിപ്പാലം വഴി പുത്തൻക്കുന്ന് നമ്പിക്കൊല്ലി എത്തി മൈസർ ഭാഗത്തേക്ക് പോകണം. മൈസൂർ ഭാഗത്തുനിന്നു വരുന്ന യാത്രാ വാഹനങ്ങൾ അടക്കമുള്ള ചെറു വാഹനങ്ങൾ മൂലകാവിൽ നിന്ന് തിരിഞ്ഞ് തൊടുവെട്ടിയെത്തി കൈപ്പഞ്ചേരി ബൈപ്പാസ് വഴി അമ്മായിപാലം കുന്താണി റോഡിലൂടെ പൂമലയിൽ എത്തി കൊളകപ്പാറയിലേക്ക് പോകണം. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ചരക്ക് ലോറി അടക്കമുള്ള വലിയ വാഹനങ്ങൾ കൊളഗപ്പാറ ജംഗഷന് മുൻപായും മൈസൂർ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ മൂലങ്കാവ് റോഡിലും അരിക് ചേർന്ന് നിർത്തിയിടണമെന്നും പൊലിസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *