കൽപ്പറ്റയിൽ വൻ മയക്കുമരുന്ന് വേട്ട:172.37 ഗ്രാം എംഡിഎംഎ പിടികൂടി
കൽപ്പറ്റ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീൻ്റെ നേതൃത്വത്തിൽ, കൽപ്പറ്റ എക്സൈസ് സർക്കിൾ,റെയിഞ്ച്, പോലീസ് ഡാൻസാഫ് ,K9 ഡോഗ് സ്ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധനയിൽ കൽപ്പറ്റയിൽ KA 51 J 3670 നമ്പർ ബാംഗ്ലൂർ – തിരൂർ A1 ട്രാവൽസ് ബസ്സിൽ നിന്നായി 172.37 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മലപ്പുറം, ഏറനാട് സ്വദേശി മാഞ്ചേരി വീട്ടിൽ ഷംനാസ് എം (33) -ൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
ഷംനാസ് എംഡിഎംഎ ബാംഗ്ലൂരിൽ നിന്നും വാങ്ങി, ശരീരത്തിൽ ഒളിപ്പിച്ച്, മഞ്ചേരിയിലേക്ക് വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്നു. പരിശോധനയിൽ എക്സൈസ് സർകിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീൻ്റെ നേതൃത്വത്തിൽ, പോലീസ് ഡാൻസാഫ് സബ് ഇൻസ്പെക്ടർ ഹരീഷ്കുമാർ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ വി എ ഉമ്മർ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് കെ എം, പോലിസ് ഡാൻസാഫ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനസ് എം എ, നിസാർ കെ എ, വിപിൻ കെ കെ, സിവിൽ പോലീസ് ഓഫീസർ ഉനൈസ്, K9 ഡോഗ് സ്ക്വാഡ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാകേഷ്.വി, വിനീഷ് എം കെ, എക്സൈസ് ഓഫീസർമാരായ സജിപോൾ, പ്രോമിസ്. എം പി, സാദിഖ് അബ്ദുള്ള, ബേസിൽ സി എം, അമൽ ജോസ് വി , വനിതാ സിവിൽ എക്സൈസ് ഓഫീസർ സൂര്യ കെ വി എന്നിവർ പങ്കെടുത്തു.
പ്രതിയെ തുടർനടപടികൾക്കായി കൽപ്പറ്റ എക്സൈസ് റെയിഞ്ചിന് കൈമാറി.
Leave a Reply