ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി ജയശ്രീ സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് .
പുൽപ്പള്ളി :പുൽപ്പള്ളി, കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നമ്പർ -321 ലഹരിക്കെതിരെ കാപ്പി സെറ്റ് കവലയിൽ ഫ്ലാഷ് മോബ് നടത്തി.
ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് മുൻ പ്രോഗ്രാം ഓഫീസർ സാബു എം. സി ഉദ്ഘാടനം ചെയ്തു.
ജയശ്രീ സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ നൃത്ത ചുവടുകളിലൂടെയാണ് ലഹരിക്കെതിരെ ഫ്ലാഷ് മോബ് അവതരിപ്പിച്ച് സന്ദേശം നൽകിയത്.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിത്താര ജോസഫ്, അധ്യാപകരായ സായൂജ്, സ്വപ്ന, എൻ എസ് എസ് കോർഡിനേറ്റർമാരായ ആഗിൻ, ദൃശ്യ, എൽദോ, ഋതിക് പ്രോഗ്രാമിന് നേതൃത്വം നൽകി.





Leave a Reply