മുണ്ടക്കൈ ചൂരൽമല. പുനരധി വാസം വേഗത്തിൽ ആക്കണം.. ഐ എൻ ടി യൂ സി**
കൽപ്പറ്റ :മുണ്ടക്കൈ. ചൂരൽ മല ദുരന്തം നടന്നുഅഞ്ചു മാസങ്ങൾ കഴിഞ്ഞുട്ടും. ദുരന്തമുഖത്തു തിരിഞ്ഞു നോക്കാതെയും ദുരന്തത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കുവാൻ ഒരു നടപടിയും സ്വീകരിക്കാത്തതിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 13ന് വയനാട് കലക്ടറേറ്റിലേക്ക് നടക്കുന്ന മാർച്ച് വിജയിപ്പിക്കാൻ കൽപ്പറ്റ റീജിയണൽ കമ്മിറ്റി യോഗം തീരുമാനിച്ചു. റീജിയണൽ പ്രസിഡന്റ് കെ കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യൂ സി ജില്ലാ പ്രസിഡന്റ് പി പി അലി ഉൽഘടനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി, ഗിരീഷ് കൽപ്പറ്റ,അരുൺദേവ് സി എ,ഒ ഭാസ്കരൻ, ആർ ഉണ്ണികൃഷ്ണൻ, മോഹൻദാസ് കോട്ടകൊല്ലി, സുദർരാജ് എടപ്പെട്ടി, സക്കറിയാസ് വയനാട്, നോറിസ് മേപ്പാടി, ഷാജി കമ്പളക്കാട്, കെ അജിത, ആയിഷ പള്ളിയാൽ,എം ഉണ്ണികൃഷ്ണൻ, ടി എ മുഹമ്മദ്,സുനീർ ഇതിക്കൽ,മുഹമ്മദ് ഫെബിൻ പ്രസംഗിച്ചു.





Leave a Reply