അയ്യപ്പക്ഷേത്രം – കല്‍പ്പറ്റ ബൈപ്പാസ് ജംഗ്ഷന്‍ നവീകരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: അയ്യപ്പക്ഷേത്രം – ട്രാഫിക് ജംഗ്ഷന്‍ നവീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി.
മലയോര ഹൈവ്വേയുടെ ഭാഗമായി കല്‍പ്പറ്റ ബൈപ്പാസ് റോഡിന്റെ പ്രവൃത്തി നിലവില്‍ നടന്നു വരുന്നുണ്ട്. ദേശീയപാതയില്‍ നിന്നും ബൈപ്പാസിലേക്ക് തിരിയുന്ന അയ്യപ്പ ക്ഷേത്രം ജംഗ്ഷന്‍ പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. കൂടാതെ ട്രാഫിക് സംവിധാനവും ഇല്ല. കോഴിക്കോട്, ഊട്ടി, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ ഈ വഴിയാണ് കടന്ന് പോകുന്നത്. നിരവധി വാഹനങ്ങള്‍ എത്തിച്ചേരുന്ന നാലും കൂടിയ പ്രസ്തുത ജംഗ്ഷനില്‍ കൃത്യമായ ട്രാഫിക് സംവിധാനം ഇല്ലാത്തതിനാല്‍ വാഹനങ്ങളുടെ കൂട്ടിയിടിക്ക് കാരണമാകുന്നുണ്ട്. കൂടാതെ ഹാന്‍ഡ്‌റെയില്‍ ഇല്ലാത്തതിനാല്‍ ഡിപോള്‍, എന്‍.എസ്.എസ് തുടങ്ങിയ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നിലവില്‍ കാല്‍നട യാത്ര സുരക്ഷിതമല്ലാത്ത സാഹചര്യമാണുള്ളത്. അയ്യപ്പക്ഷേത്ര ജംഗ്ഷന്‍ ഇന്റര്‍ലോക്ക് പതിപ്പിക്കുന്നതിനും, ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും, ഹാന്‍ഡ്‌റെയില്‍ ഉള്‍പ്പെടെ സ്ഥാപിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ കത്തില്‍ ആവശ്യപ്പെട്ടു.
Leave a Reply