January 17, 2025

ജനവിരുദ്ധമായ വനനിയമ ഭേദഗതികൾ ഉപേക്ഷിക്കണം- കിസാൻസഭ 

0
Img 20241223 191005

കൽപ്പറ്റ – പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന വനനിയമ ഭേദഗതികൾ കർഷക വിരുദ്ധമാണെന്നും, വനത്തിനോടു ചേർന്നു ജീവിക്കുന്ന കർഷകരുടെ ജീവിതം കൂടുതൽ ദുരിത പൂർണ്ണമാക്കുമെന്നും കിസാൻ സഭ വയനാട് ജില്ലാ സമ്മേളനം വിലയിരുത്തി. ഈ രൂപത്തിലുള്ള വനനിയമ ഭേദഗതികൾ ഉപേക്ഷിക്കണമെന്നും, കർഷകർക്കനുകൂലമായ രീതിയിൽ നിയമ ഭേദഗതി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കിസാൻ സഭയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, അടുത്ത മൂന്ന് വർഷത്തേക്ക് കിസാൻ സഭയുടെ പ്രവർത്തന ശൈലിക്കു രൂപം നൽകുന്നതിനും സമ്മേളനം പരിപാടികൾ ആവിഷ്കരിച്ചു. പട്ടയ രഹിത കർഷകരുടെ പ്രശ്നം, വന്യജീവി ആക്രമണം, കാർഷിക ഉൽപന്നങ്ങളുടെ വില സ്ഥിരത, ബാങ്കുകളുടെ ജപ്തി നടപടികൾ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നതിന് സമ്മേളനം ശക്തമായ പരിപാടികൾ ആവിഷ്കരിച്ചു. സമ്മേളനം കിസാൻസഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ സഖാക്കൾ പി. തുളസിദാസ മേനോൻ, ടി.കെ.രാജൻ മാസ്റ്റർ, സി.പി.ഐ. നേതാക്കളായ സഖാക്കൾ . ഇ.കെ. ബാബു, പി.കെ. മൂർത്തി, സി.എസ് സ്റ്റാൻ ലി, വിജയൻ ചെറുകര, തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു. സഖാക്കൾ അമ്പി ചിറയിൽ, പി.എം. ജോയി, വി .യൂസഫ്, ദിനേശൻ മാസ്റ്റർ,ജി.മുരളീധരൻ,തുടങ്ങിയവർ സംസാരിച്ചു. സഖാവ്. പി.എം. ജോയി പ്രസിഡൻ്റ്, വി.കെ. ശരിധരൻസെക്രട്ടറി, കെ. എം. ബാബു ട്രഷറർ സഖാക്കൾ എം.എം. ജോർജ് ,കെ. പിരാജൻ, എന്നിവർ വൈസ് പ്രസിഡന്റ്മാരായും , സഖാക്കൾ കെ. പി. അസൈനാർ ദിനേശൻ മാസ്റ്റർ എന്നിവർ അസിസ്റ്റൻറൻ്റ് സെക്രട്ടറിമാരായും ഇരുപ ത്തൊന്നംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *