ലീഡർ കെ. കരുണാകരനെ അനുസ്മരിച്ചു
കൽപ്പറ്റ: ലീഡർ കെ. കരുണാകരന്റെ 14 כമത് ചരമദിനത്തിൽ വയനാട് ഡി.സി.സിയിൽ ജില്ലാ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ലീഡറുടെ ഫോട്ടോയിൽ ജില്ലാ യു. ഡി. എഫ്. കൺവീനർ പി.ടി. ഗോപാലക്കുറുപ്പ് പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തിൽ നികത്താനാകാത്ത വിടവാണ് ലീഡറുടെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളത്. ദീർഘ വീക്ഷണവും, ആത്മവിശ്വാസവും കൈമുതലായ ലീഡർ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ പലതും ലോകത്തിന് തന്നെ മാതൃകയാവുകയാണുണ്ടായത്. മലബാറിലെ ക്ഷീര കർഷകന്റെ വികാരങ്ങളെ മാനിച്ച് മലബാർ മേഖല ക്ഷീരോൽപാതക യൂണിയന്റെ തുടക്കം കുറിച്ചത് ലീഡർ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോളാണ് എന്നും അദ്ദേഹം അനുസ്മരിച്ചു.യോഗത്തിൽ പി.പി. ആലി, കെ.വി. പോക്കർ ഹാജി, വി. എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, ബിനുതോമസ്, മൊയിൻ കടവൻ, വിജയമ്മ ടീച്ചർ, ശോഭന കുമാരി, ജയപ്രസാദ്.പി, വിനോദ് കുമാർ, ശശികുമാർ വി.കെ. സുന്ദർരാജ് എടപ്പെട്ടി, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്-01
ഡി.സി.സിയിൽ നടത്തിയ ലീഡർ കെ. കരുണാകരൻ അനുസ്മരണo ജില്ലാ യു. ഡി. എഫ്. കൺവീനർ പി.ടി. ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.
Leave a Reply