January 13, 2025

കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

0
Img 20241223 195108

കൽപ്പറ്റ: ക്രിസ്തുമസ്- പുതുവത്സരത്തോടനുബന്ധിച്ച് ലഹരി കടത്ത് തടയുന്നതിനായുള്ള പോലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവില്‍ രണ്ടിടങ്ങളിലായി കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. 302 ഗ്രാം കഞ്ചാവുമായി കോഴിക്കോട്, അരിക്കുളം, ചെടപ്പള്ളി മീത്തല്‍ വീട്ടില്‍, സി.എം. വിനോദ്(41), 20.58.ഗ്രാം കഞ്ചാവുമായി വടുവഞ്ചാല്‍, തോമാട്ടുച്ചാല്‍, നിരപ്പില്‍ വീട്ടില്‍, അനീഷ് ദേവസ്യ(39) എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ രാത്രിയോടെ പുല്‍പ്പള്ളി മരക്കടവില്‍ വെച്ചാണ് വിനോദ് പിടിയിലാകുന്നത്. ഉച്ചയോടെ ബത്തേരി കെ.എസ്.ആര്‍.ടിസി ഗാരേജിന് സമീപത്തു നിന്നുമാണ് അനീഷ് ദേവസ്യ വലയിലാകുന്നത്.

കൂടാതെ, ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, എക്‌സൈസ് എന്നിവരുടെ സംയുക്ത പരിശോധനയില്‍ വലിയ അളവില്‍ എം.ഡി.എം.എ പിടിച്ചെടുത്തു. ബാഗ്ലൂരില്‍ നിന്ന് വരുകയായിരുന്ന സ്വകാര്യ ബസില്‍ നിന്ന് കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് 172.37 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ബസിലെ യാത്രക്കാരനായ മലപ്പുറംം വെള്ളുവങ്ങാട്, മഞ്ചേരി വീട്ടില്‍ എം. ഷംനാസ്(33)നെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു പരിശോധന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *