October 29, 2026

പരിസ്ഥിതി രാഷ്ട്രീയം തിരിച്ചറിയുന്നവർ ആയിരിക്കണം മാധ്യമപ്രവർത്തകർ – മന്ത്രി പി പ്രസാദ് 

0
Img 20241223 204600
By ന്യൂസ് വയനാട് ബ്യൂറോ

 

പെരുമ്പാവൂർ: പരിസ്ഥിതിക്ക് ഒരു രാഷ്ട്രീയമുണ്ടെന്നും അത് തിരിച്ചറിയുന്നവരായിരിക്കണം മാധ്യമപ്രവർത്തകരെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. പെരുമ്പാവൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ നാലാമത് പി.രമേഷ് സ്മാരക പത്രപ്രവർത്തക പുരസ്‌കാരം മാതൃഭൂമി പുൽപ്പള്ളി ലേഖകൻ അരവിന്ദ് സി. പ്രസാദിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്ക്കാരത്തിന് അർഹമായ “ക്വാറികൾ വിഴുങ്ങുന്നു മുളളൻകൊല്ലിയെ” എന്ന വാർത്ത പരമ്പര പരിസ്ഥിതിയോട് പ്രതിബദ്ധത പുലർത്തുന്ന രചന എന്ന നിലയിൽ പ്രസക്തമാണെന്നും മന്ത്രി പറഞ്ഞു. 10,000 രൂപയും മൊമന്റേ്റോയും പ്രശസ്‌തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം.

 

പ്രസ് ക്ലബ് പ്രസിഡന്റ്റ് ഇ.കെ. ഇക്ബാലിന്റെ അധ്യക്ഷതയിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കൽ, അഡ്വ. എൻ.സി. മോഹനൻ, സെക്രട്ടറി ബി. രാജീവ്, ട്രഷറർ യു.യു. മുഹമ്മദ്കുഞ്ഞ് എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *