പേപ്പട്ടി ഭീതിയിൽ പുൽപള്ളി
പുൽപ്പള്ളി :പുൽപ്പള്ളി, ആലത്തൂർ, ശശിമല പ്രദേശങ്ങളിൽ പേപ്പട്ടി ഭീതി പരത്തുന്നു.
നിരവധി ആളുകളെയും, വളർത്തു മൃഗങ്ങളെയും പേപ്പട്ടി കടിച്ചു പരിക്കേല്പിച്ചത് കൂടാതെ ശശിമല പള്ളി, സ്കൂൾ പരിസരങ്ങളിലായി നായ നിലയുറപ്പിക്കുന്നതായി മനസിലാക്കി ജനങ്ങൾ തിരച്ചിൽ നടത്തുന്നു.
സ്കൂളിൽ ക്യാമ്പ് നടക്കുന്നതിനാൽ വിദ്യാർത്ഥികളും ഭീതിയിൽ ആണ് . പേപ്പട്ടി വിഷ ബാധക്കെതിരായ മരുന്നുകൾ പുൽപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമല്ലാത്തതിനാൽ മുറിവേറ്റവർ മാനന്തവാടി മെഡിക്കൽ കോളേജിൽ അഭയം പ്രാപിക്കുന്നു.





Leave a Reply