പുതിയ വന നിയമം എന്തുവിലകൊടുത്തും ചെറുത്തുതോൽപ്പിക്കും -ആർ എസ് പി
മാനന്തവാടി: കേരളത്തിൽ പുതിയതായി നടപ്പിലാക്കാൻ ചിലർ ശ്രമിക്കുന്ന പുതിയ വന നിയമം എന്തുവിലകൊടുത്തും ചെറുത്തുതോൽപ്പിക്കുമെന്നും വനത്തിൽ നിന്ന് ഇന്ന് അനുഭവിക്കുന്ന മുഴുവൻ സ്വാതന്ത്ര്യവും ആനുകൂല്യവും ഇനിയും അവകാശം പോലെ ആസ്വദിച്ച് ജീവിക്കുമെന്നും മാനന്തവാടി ആർ എസ് പി മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ സൂചിപ്പിച്ചു. ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കാനും ഇത്തരം കരിനിയമം അവലംബിക്കാൻ ശ്രമിക്കുന്ന അധികാരികൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനും മാനന്തവാടി ആർ എസ് പി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. വയനാട്ടിൽ നിന്നുള്ള മന്ത്രി ഒ ആർ കേളു ഈ വിഷയത്തിലുള്ള നിലപാട് അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം കരി നിയമത്തിന് കൂട്ടുനിന്നാൽ ശക്തമായ പ്രതിരോധം തീർക്കാനും യോഗം തീരുമാനിച്ചു. അഡ്വ. ജവഹർ അധ്യക്ഷത വഹിച്ചു മാനന്തവടി ലോക്കൽ സെക്രട്ടറി വേണു ഗോപാൽ,ജില്ലാ കമ്മറ്റി അംഗം അഷ്റഫ് കാട്ടിക്കുളം തുടങ്ങിയവർ സംസാരിച്ചു
Leave a Reply