ആർഎസ്പി സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് പ്രതിഷേധ മാർച്ച് നടത്തി ആർ എസ് പി വയനാട് ജില്ലാ കമ്മറ്റി
കൽപ്പറ്റ: കുടിവെള്ളപ്രശ്നത്തിൽ കൊല്ലം ജില്ലാ കളക്ടറേറ്റ് സമരത്തിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ നേതൃത്വം നൽകി.ജില്ലാ കമ്മിറ്റി മെമ്പർമാരായ ഗോവിന്ദൻകുട്ടി, അഷറഫ് കുഞ്ഞ്, കുഞ്ഞിമുഹമ്മദ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ രമേഷ് കൽപ്പറ്റ, മുസ്തഫാ കണിയാമ്പറ്റ, പ്രസാദ് മലയിൽ, ജഗതി തുടങ്ങിയവർ പ്രസംഗിച്ചു.ന്യായമായ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുമ്പോൾ പോലീസ് രാജ് നടപ്പാക്കി സമരം ന്യായമായ സമരങ്ങളെ അടിച്ചമർത്തുന്ന പിണറായി സർക്കാരിൻറെ മർദ്ദന രാഷ്ട്രീയത്തിനെതിരെ സമര പോരാട്ടങ്ങൾ സംഘടിപ്പിക്കുമെന്ന് ആർ പി ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
Leave a Reply