സാഹിത്യം മനുഷ്യ ഹൃദയത്തിന്റെ ഭാഷയാണ്. പി സുരേന്ദ്രൻ*
കൽപ്പറ്റ:സാഹിത്യം മനുഷ്യ ഹൃദയത്തിന്റെ ഭാഷയാണ്, അത് കാലവും സംസ്കാരവും അതിരുകളെയും മറികടക്കുന്നുവെന്ന് ഓടക്കുഴൽ അവാർഡ് ജേതാവ് പി സുരേന്ദ്രൻ പറഞ്ഞു. ദാറുൽ ഫലാഹിൽ നടന്ന ക്യാമ്പസ് ഫെസ്റ്റ് ഇന്റൻസിയ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാർ അവരുടെ അനുഭവങ്ങളിലൂടെ കാലത്തിന്റെ കഥ പറയുന്നവരാണെന്നും അദ്ദേഹം കൂട്ടിചേർത്തു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 300 ൽ പരം വിദ്യാർത്ഥികൾ മാറ്റുരച്ചു. സയ്യിദ് പൂക്കോയ തങ്ങൾ അൽ അദനിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ദാറുൽ ഫലാഹ് ജനറൽ സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി, സലാം സഖാഫി പിണങ്ങോട്, സുഹൈൽ അസ്ഹരി വാരാമ്പറ്റ,ഇബ്രാഹിം ബാദുഷ ബുഖാരി, അഹ്മദ് നബീൽ ബുഖാരി, ഹാഫിള് ബാസിത് മുഈനി, ശാഫി ഹാഷിമി തുടങ്ങിയവർ സംസാരിച്ചു. ഉമർ സഖാഫി ചെതലയത്തിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ സ്വാദിഖ് ചുണ്ടേൽ സ്വാഗതവും മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു.
Leave a Reply