മലയാളി മനസ്സുകളില്‍ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭയെയാണ് എം.ടി- ഒ.ആര്‍ കേളു
കൽപ്പറ്റ :മലയാളി മനസ്സുകളില്‍ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭയെയാണ് എം.ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഒ.ആര്‍ കേളു അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിനും മലയാള സാഹിത്യ ലോകത്തിനും നികത്താനാവാത്ത നഷ്ടമാണ്. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍, സാംസ്‌കാരിക നായകന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ നിറഞ്ഞുനിന്നിരുന്നു വ്യക്തിത്വമായിരുന്നു എം ടി വാസുദേവന്‍ നായരുടേത്. മതനിരപേക്ഷമായ രചനകളിലൂടെ സാധാരണക്കാരടക്കം എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സാഹിത്യലോകമായിരുന്നു എം.ടിയുടേത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എക്കാലവും മലയാള മനസുകളില്‍ നിറഞ്ഞുനില്‍ക്കും. ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌ക്കാരമായ ജ്ഞാനപീഠം മുതല്‍ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷണ്‍ വരെ എം.ടിയെ തേടിയെത്തിയിരുന്നു. മലയാള സാഹിത്യ ലോകത്തിനുണ്ടായ തീരാ നഷ്ടത്തില്‍ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നു.
Leave a Reply