ദുരിത ബാധിതർക്ക് എത്രയും വേഗം അർഹമായ പരിഗണനയും സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് എൻ. എസ്. എസ്
മേപ്പാടി: മുണ്ടക്കൈ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിലെ മുഴുവൻ ദുരിതബാധിതർക്കും എത്രയും വേഗം അർഹമായ പരിഗണനയും, സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളോട് മേപ്പാടി മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മേപ്പാടി എം എസ് എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ സമ്മേളനം എൻ എസ് എസ് നായകസഭാംഗം എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി.കെ. സുധാകരൻ നായർ അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ ഗോകുൽദാസ് കോട്ടയിൽ സ്വാഗതഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ടി.സുധീരൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് പി.പി. വാസുദേവൻ മുതിർന്ന കരയോഗാംഗങ്ങളെ പൊന്നാടയും, ഉപഹാരവും നൽകി ആദരിച്ചു. എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ബാബു പ്രസന്നകുമാർ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ പ്രതിഭകളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. വനിതാ യൂണിയൻ സെക്രട്ടറി വിജയശ്രീ, വിനോദ്കുമാർ, ഗിരീഷ്, എൻ പി ചന്ദ്രൻ നായർ, കെ.പി കൈമൾ, സുനിൽ, പി.കെ രാജീവ് കുമാർ എന്നിവർ സംസാരിച്ചു. സമ്മേളന നടത്തിപ്പിന് ഓഡിറ്റോറിയം വിട്ടു നൽകിയ മുസ്ലീം കുടുംബത്തെ ആദരിച്ചത് ശ്രദ്ധേയമായി. സംഘാടക സമിതി കൺവീനർ നന്ദകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Leave a Reply