January 17, 2025

പുല്‍പ്പള്ളി സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം ജനുവരി ഒന്ന് മുതല്‍ 

0
Img 20241227 Wa0099

പുല്‍പ്പള്ളി: പുല്‍പ്പള്ളി സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം ജനുവരി ഒന്ന് മുതല്‍ ഏഴുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 28ന് ഉച്ചയ്ക്ക് നടക്കുന്ന വെള്ളാട്ടും തുടര്‍ന്നുള്ള കുലകൊത്തല്‍ ചടങ്ങോടെയാണ് ഉത്സവാരംഭം. എല്ലാ ദിവസവും അന്നദാനം, കലാപരിപാടികള്‍, വിശേഷാല്‍ പൂജകള്‍ തുടങ്ങിയവയുണ്ടാകും. ജനുവരി നാലിനാണ് പ്രധാന ഉത്സവം.

 

ജനുവരി ഒന്ന് വൈകുന്നേരം 3.30ന് ക്ഷേത്രാങ്കണത്തില്‍ അഖണ്ഡനാമജപം, നാലിന് കൊടിമരം മുറിക്കല്‍, 5.30ന് ആശ്രമക്കൊല്ലിയിലെ വാല്മീകി ആശ്രമത്തില്‍ ദീപം ആചാര്യ ദര്‍ശനം എന്നിവ നടത്തും. ജനുവരി രണ്ടിന് രാവിലെ 7.30ന് മൂലസ്ഥാനമായ ചേടാറ്റിന്‍ കാവില്‍ ദര്‍ശനം, എട്ടിന് അരി അളവ്, 11ന് വേടംകോട്ട് ക്ഷേത്രത്തില്‍ നിന്നുള്ള ഭണ്ഡാരം എഴുന്നള്ളിപ്പ്, രാത്രി എട്ടിന് കൊടിയേറ്റ്, തുടര്‍ന്ന് ലഘുഭക്ഷണം, തിരുവാതിരകളി, 8.30ന് നൃത്തസന്ധ്യ. മൂന്നിന് രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, 8.30ന് വില്ലുചാരല്‍, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകുന്നേരം 4.30ന് കാഴ്ച ശീവേലി, 6.30ന് നൃത്തസന്ധ്യ, വയലിന്‍ അരങ്ങേറ്റം, സംഗീതസഭ, പത്തിന് എരിയപ്പള്ളിയില്‍ നിന്നും ഇളനീര്‍ക്കാവ് വരവ്.

 

പ്രധാന ദിവസമായ നാലിന് രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, ഒമ്പിന് ചേടാറ്റിന്‍കാവില്‍ ദേവനെ കാണല്‍, പത്തിന് ചേടാറ്റിന്‍കാവില്‍ നിന്നും പുറക്കാടി ക്ഷേത്രത്തില്‍ നിന്നുമുള്ള വാള്‍ എഴുന്നള്ളത്ത്, 10.30ന് പ്രസാദ ഊട്ട്, വൈകുന്നേരം 4.30ന് കാഴ്ച ശീവേലി, ഏഴിന് കോല്‍ക്കളി, 7.30ന് കേളി, തോറ്റം, എട്ടിന് ചുറ്റുവിളക്ക്, വാള്‍മുക്കി ആറാട്ട്, പ്രാദേശിക താലങ്ങള്‍ ചേടാറ്റിന്‍കാവില്‍ സംഗമിച്ച് മഹാതാലപ്പൊലി ഘോഷയാത്രയായി ടൗണ്‍ ചുറ്റി 11-ന് മുമ്പായി ക്ഷേത്രത്തിലെത്തിതാലം സമര്‍പ്പിക്കും. 11.30ന് ബാലെ.

 

അഞ്ചിന് രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, 11.30ന് നൂറുംപാലും, ഒന്നിന് അന്നദാനം, വൈകുന്നേരം 4.30ന് കാഴ്ചശീവേലി, അഞ്ചിന് ലളിതാ സഹസ്രനാമാര്‍ച്ചന, ഏഴിന് പ്രത്യേക ഭഗവതിസേവ, 6.30 മുതല്‍ നൃത്തനൃത്യങ്ങള്‍, ചിന്ത്പാട്ട്. ആറിന് രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, ഉച്ചയ്ക്ക് 12ന് അന്നദാനം, രണ്ടിന് കരിങ്കാളി ക്ഷേത്രത്തില്‍ നടതുറന്ന് പൂജ, വൈകുന്നേരം നാലിന് കാഴ്ചശീവേലി, 6.30ന് ഭജന, 7.30ന് ചേടാറ്റിന്‍കാവിലേക്ക് ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട്, സഹസ്രദീപക്കാഴ്ച, 11ന് സാംസ്‌കാരിക സമ്മേളനം, 11.30ന് മെഗാഷോ കളര്‍ഫുള്‍ ഡാന്‍സ്. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി മഴുവന്നൂര്‍ ഇല്ലം ഡോ. ഗോവിന്ദരാജ് എമ്പ്രാന്തിരി, മേല്‍ശാന്തി മധുസുദനന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.

 

പുതുതായി നിര്‍മിച്ച ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടവഴിപടികളുടേയും, കോണ്‍ക്രീറ്റ് റോഡിന്റെയും നവീകരിച്ച പാര്‍ക്കിങ് കേന്ദ്രത്തിന്റേയും കിഴക്ക്-പടിഞ്ഞാറ് നടകളിലെ പുതിയ ഗോപുരങ്ങളുടേയും ക്ഷേത്രത്തിലെ ആധുനിക കുടിവെള്ള പദ്ധതിയുടേയും സമര്‍പ്പണം ജനുവരി രണ്ടിന് വൈകുന്നേരം നാലിന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി നിര്‍വഹിക്കും. ക്ഷേത്രത്തിലെ കല്ലുപാകല്‍ സമര്‍പ്പണ സംഭാവന ഉദ്ഘാടനം മലബാര്‍ ദേവസ്വം കമ്മീഷ്ണര്‍ ടി.സി. ബിജു നിര്‍വഹിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ സി. വിജേഷ്, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് പി. പത്മനാഭന്‍, ജന. സെക്രട്ടറി വിജയന്‍ കുടിലില്‍, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *