സ്വകാര്യ ബസ് സർവീസ് മേഖലയെ കെ.എസ്.ആർ.ടി.സി തകർക്കുന്നുവെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
കൽപ്പറ്റ: സ്വകാര്യ ബസുകൾ സർവീസ് സമയത്ത് തന്നെ കെഎസ്ആർടിസിയുംസർവീസ് നടത്തി മേഖലയെ തകർക്കുന്ന നടപടി പിൻവലിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ഉടമകളോട് വൈരാഗ്യം തീർക്കുന്ന തരത്തിൽ ഒരറിയിപ്പും നൻകാതെ ജില്ലയിലെ വിവിധ റൂട്ടുകളിൻ കെഎസ്ആർടിസി സർവീസ് ആരംഭിക്കുകയാണ്. ഇതുമൂലം സ്വകാര്യ ബസ് ഉടമകൾക്ക് വ്യവസായവുമായി മുന്നോട്ട് പോകാൻ സാധിക്കുന്നില്ല. പല ബസുടമകളും കടക്കെണിയിലും ആത്മഹത്യയുടെ വക്കിലുമെത്തി. നേരത്തെ വയനാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് 36 ബസുകൾ സർവീസ് നടത്തിയിരുന്നു. ഇത് 15 എണ്ണമായി കുറഞ്ഞു. ചില തൽപര കക്ഷികൾ കലക്ടർ അടക്കമുള്ളവരെ തെറ്റിദ്ധരിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൻ മോട്ടോർ വാഹനവകുപ്പ് സ്വകാര്യ ബസുകളെ നിരന്തരം വേട്ടയാടുകയാണ്. സ്വകാര്യ ബസുടമകൾക്ക് ഭീമമായ തുക പിഴ ചുമത്തരുതെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പിണങ്ങോട് ബസ് പാസഞ്ചേഴ്സ് അസോസിയേഷനിലെ ഒരംഗം അദ്ദേഹത്തിൻ്റെ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത സ്വകാര്യ ബസുകളെ തകർക്കാർ ശ്രമിക്കുകയാണ്. ഈ നടപടി അവസാനിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. അധികാരികളുടെ ഭാഗത്ത് നിന്ന് കൃത്യമായ നടപടികൾ ഉണ്ടായിലെങ്കിൽ ജനുവരി 15 ന് സൂചന പണിമുടക്കും മാർച്ച് 1 മുതൽ അനിശ്ചിതകാല പണിമുടക്കും നടത്തും. വാർത്താസമ്മേളനത്തിൽ രഞ്ജിത്ത് റാം എം എം , അബൂബക്കർ സിദ്ധിഖ്, എൻ ജെ ചാക്കോ , കെ എസ് സതീഷ് എന്നിവർ പങ്കെടുത്തു.





Leave a Reply