January 15, 2025

മലബാർ മാന്വൽ മഹത്തായ രചനയെന്ന് പ്രശസ്ത ചരിത്രപണ്ഡിതനായ ജോൺ കീ

0
Img 20241227 194725

 

ദ്വാരക: ദീർഘവീക്ഷണമുള്ള എഴുത്തുകാരനായ വില്യം ലോഗൻറെ മലബാർ മാന്വൽ മഹത്തായ പുസ്തകമാണ്, അത്ഭുതകരമായ വിവരണങ്ങൾകൊണ്ട് നിറഞ്ഞതാണ് . പ്രസിദ്ധ എഴുത്തുകാരനും ചരിത്രകാരനുമായ ജോൺ കീ അഭിപ്രായപ്പെട്ടു.

പ്രശസ്തമായ ‘ഇന്ത്യ: എ ഹിസ്റ്ററി’ ‘ഹിമാലയ: എക്സ്പ്ലോറിംഗ് ദ റൂഫ് ഓഫ് ദ വേൾഡ്’ എന്നീ ഗ്രന്ഥങ്ങളുടെ ജോൺ കീ രചയിതാവാണ്. വയനാട് സാഹിത്യോത്സവത്തിലെ രണ്ടാം ദിവസം ‘വില്ല്യം ലോഗനിൽ നിന്ന് ജോൺ കേയ് വരെ: മലബാറിന്റെ സ്കോട്ടിഷ് ചരിത്രകാർ’ എന്ന വിഷയത്തിൽ സബിൻ ഇഖ്ബാലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

ചരിത്രം കൃത്യമായി രേഖപ്പെടുത്തിയാൽ സാമൂഹിക അടിയൊഴുക്കുകളെ വ്യക്തമായി വായിക്കൻ സഹായിക്കും. മലബാർ മാന്വലിൻ്റെ മഹത്വത്തെ അടയാളപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

 

 

തദ്ദേശീയ സ്വത്വങ്ങളെയും ചരിത്രത്തെയും സ്ഥലനാമങ്ങളെയും പേരുമാറ്റിയും തിരുത്തിയെഴുതുകയും ചെയ്തുകൊണ്ട് അധിനിവേശ ശക്തികൾ, തങ്ങളുടെ ആശയം നടപ്പാക്കുന്നതിനായി എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലിക്കറ്റ് കോഴിക്കോട് ആയി മാറ്റപ്പെട്ടതിന്റെ കൂടെ, ഒരു രാജ്യത്തിന്റെ സാംസ്കാരിക സ്വത്വത്തെ അടിസ്ഥാനമാക്കി ചരിത്രത്തെ നൂതനമാക്കുന്നത് അത്യന്താപേക്ഷിതമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര രേഖകളിലേക്ക് സംഭാവന ചെയ്യാനും അത് കൂടുതൽ ഉൾച്ചേർക്കപ്പെട്ട ചരിത്രമാകാനും സമൂഹത്തിലെ സമ്പന്നരേക്കാൾ, അധസ്ഥിതരും സാധാരണക്കാരായ ആളുകളുടെ വ്യക്തിപരമായ വിവരണങ്ങൾക്കാകും സാധിക്കുക എന്ന് അദ്ദേഹം പറഞ്ഞു.

 

അധിനിവേശ ഭരണത്തെ കുറിച്ചുള്ള നിലപാടിൽ സ്കോട്ടിഷ്, ബ്രിട്ടീഷ് കാഴ്ചപ്പാടുകളിൽ വ്യത്യാസങ്ങൾ ഉണ്ടെന്നും, സ്കോട്ടിഷ് ചരിത്രകാരന്മാർ പഠനങ്ങളിൽ വ്യക്തികേന്ദ്രീകൃതമായ സമീപനം എടുക്കുന്നവരായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

‘ഇന്ത്യ: എ ഹിസ്റ്ററി’ എന്ന തന്റെ പുസ്തകം ചരിത്രപരമായ ഒരു അന്വേഷണ യാത്രയുടെ ഫലമാണെന്ന് കീ പറഞ്ഞു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *