വലതുപക്ഷത്തിൻറെ പ്രചാരണങ്ങളിൽ ചിലപ്പോഴൊക്കെ ഇടതുപക്ഷവും വഴുതി വീഴുന്നു ധീരേന്ദ്ര കെ ഝാ
ദ്വാരക :ചരിത്രം ബോധംഎന്നത് നുണകളെ അവരുടെ ഇല്ലാതാക്കി ശരികളെ പുറത്തുകൊണ്ടുവരാൻ അനിവാര്യമാണെന്ന് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ധീരേന്ദ്ര കെ ഝാ അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവത്തിലെ രണ്ടാം ദിനത്തിൽ വലതുപക്ഷത്തിൻറെ ചരിത്രം എഴതുന്നതിനെ കുറിച്ച് മാധ്യമ പ്രവർത്തകയായ പൂജ പ്രസന്നയുമായി നടന്ന സംഭാഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെ ചരിത്രത്തെ കുറിച്ച് തുറന്നു എഴുതുന്ന രീതിയിൽ ജനങ്ങളുമായി സംവദിക്കുക എന്ന രീതിയാണ് തൻറേതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രം മനസിലാകണമെങ്കിൽ അതിനെ നാം ഗാന്ധി കൊല്ലപ്പട്ടത്തിന് മുമ്പും ശേഷവും എന്ന് വേർതിരിച്ച് പഠിക്കണം. അത് ഹിന്ദുത്വ വീക്ഷണത്തിൽ നിന്ന് വ്യത്യസ്തമായതും നിക്ഷ്പക്ഷമായതുമായ അറിവ് നൽകുന്നതാകും.
ഹിന്ദുത്വം എന്നത് ബ്രഹ്മിനിസത്തിൻ്റെ സാക്ഷാത്ക്കാരമാണ് . ഹിന്ദുത്വവാദികൾ രാമനെ ആരാധിക്കുന്ന പോലെ ദീണഭദ്രിയെ ആരാധിക്കുന്നില്ല .അത് അവരുടെ അധിനിവേശത്തിന് തെളിവാണ്. മതതാൽപ്പര്യങ്ങളെ അവർ രാഷ്രട്രീയ താൽപ്പര്യങ്ങളാക്കി മാറ്റുന്നു. രാജ്യത്ത് മതഭ്രാന്ത് പരത്തുന്നു. മുസ്ലിങ്ങളെ രണ്ടാം തരം പൗരന്മാരാക്കി മാറ്റാൻ ശ്രമിക്കുന്നു. ഗോൾവർക്കാറെ പോലെ ഉള്ളവരുടെ പേരിൽ അവരുടേതലാത്ത കൃതികൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. രാമചന്ദ്ര ഗുഹ, ജോതിർമ്മയ് ശർമ എന്നിവരുടെ ഗ്രന്ഥങ്ങളിലൂടെ ചരിത്രം എന്ത് എന്നത് വ്യക്തമാകും.. 1923 ൽ സവർക്കർ എഴുതിയ ‘ഹിന്ദുത്വ’ എന്ന ഗ്രന്ഥവും1929 ൽ ഗോൾവാക്കർ എഴുതിയ ‘ബഞ്ച് ഓഫ് തോട്ട്’ എന്നിവയൊക്കെ പരിശോധിക്കുന്നത്തിലൂടെ ഗാന്ധി കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള ഹിന്ദുത്വം എന്താണെന്ന് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും.
രാജ്യത്തെ ഹിന്ദുത്വവൽക്കരിക്കുന്നത് നേരിടാൻ ഇടതു- മധ്യപക്ഷങ്ങൾ ഒന്നിച്ച് പോരാടിയ ചരിത്രമുണ്ട്. ഗാന്ധി വധത്തെ തുടർന്ന് ആർ എസ് എസ് പോലുള്ള സംഘടനകളെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇടതു-മധ്യപക്ഷങ്ങൾ, വലതുപക്ഷത്തെ ശാക്തീകരിക്കുന്നതിൽ എക്കാലത്തും പങ്കുവഹിച്ചിട്ടുണ്ടെന്നതും ചരിത്രമാണ്.
വലതുപക്ഷം എപ്പോഴും വസ്തുതകൾ വള്ളച്ചൊടിച്ചും നുണപ്രചാരണത്തിലൂടെയും നടത്തുന്ന പ്രചാരണത്തിലൂടെയാണ് സമൂഹത്തിൽ അംഗീകാരം നേടിയെടുക്കുന്നത്. ഇപ്പോൾ ചില സമയങ്ങളിൽ ഇടതുപക്ഷവും വലതുപക്ഷ പ്രചാരണത്തിലേക്ക് വഴുതി വീഴുന്നു.
എന്നൽ ഇന്ന് ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സെയെ മഹത്വവൽകരിക്കാൻ ശ്രമിക്കുന്നു. വിവിധ പേരുകളിലാണെങ്കിലും ആശയപരമായി എല്ലാ ഹിന്ദുത്വ പാർട്ടികളും ഒന്നു തന്നെയാണ്.അതിന് ആർഎസ്എസ്എന്നോ ബിജെപി എന്നോ വ്യത്യാസമില്ല. അവരുടെയെല്ലാം അജണ്ട ഒന്നു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
Leave a Reply