വിഷമം കലർന്നുള്ള സന്തോഷമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ അനുഭവപ്പെട്ടത്: പാർവ്വതി തിരുവോത്ത്
ദ്വാരക :ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ഘട്ടത്തിൽ തനിക്കുണ്ടായത് വിഷമം കലർന്നുള്ള സന്തോഷമാണെന്ന് നടി പാർവ്വതി തിരുവോത്ത് . വയനാട് സാഹിത്യോത്സവത്തിൻ്റെ രണ്ടാം പതിപ്പിൽ “അവൾ ചരിത്രമെഴുതുകയാണ്” എന്ന സെഷനിൽ മാദ്ധ്യമപ്രവർത്തക അന്ന എം വെട്ടിക്കാടുമായി അവർ സംസാരിക്കുകയായിരുന്നു.
ആദ്യ പത്ത് വർഷത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ അഭിനയിച്ചു തീർക്കണമെന്നും വയസ്സുകൂടുന്തോറും സ്ത്രീകൾക്ക് സിനിമയിൽ അവസരം കുറയുമെന്നാണ് സിനിമാമേഖലയിലേക്ക് കടന്നു വരുമ്പോൾ സ്ത്രീകൾക്ക് കിട്ടുന്ന ഉപദേശമെന്ന് പാർവതി പറഞ്ഞു.
സ്ത്രീകൾ “ഫ്രഷ്’” ആയിരിക്കണമെന്ന കാഴ്ചപ്പാട് പുരുഷ മേധാവിത്വ സമൂഹത്തിൻ്റേതാണെന്ന് പാർവ്വതി അഭിപ്രായപ്പെട്ടു. പ്രതിരോധിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ ജനസമൂഹം കൂടെ ഉണ്ടാകുമെന്നതിനുള്ള മികച്ച ഉദാഹരണമാണ് ഡബ്യൂ സി സി യും അവരുടെ കൂട്ടായ പ്രവർത്തനങ്ങളും എന്ന് അവർ പറഞ്ഞു. സ്ത്രീ കൂട്ടായ്മയക്ക് സാധ്യതയുണ്ടാകുമെന്ന് ഡബ്ല്യു സി സി ക്ക് മുന്നേ കരുതിയിരുന്നില്ല. എന്നാൽ ആ അവസ്ഥ മാറുകയും ഞങ്ങൾ തമ്മിൽ ശക്തമായൊരു ബന്ധമുണ്ട്.
Leave a Reply