കീ ഫാം വാർഷികാഘോഷം സംഘടിപ്പിച്ചു
മുട്ടിൽ: വയനാട്ടിലെ കീ ഫാം നഴ്സറിയുടെ 15-ാം വാർഷികാഘോഷം പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ ഉദഘാടനം ചെയ്തു. പ്രശസ്ത ഗായിക അനുശ്രീ അനിൽകുമാർ മുഖ്യാതിഥിയായി. ഫലവൃക്ഷ തൈകളുടെയും അപൂർവ ഫലവർഗങ്ങളുടെയും ഉൽപാദനത്തിലും വിതരണത്തിലും ശ്രദ്ധേയമായ പ്രവർത്തനം നടത്തി വരുന്ന കീ ഫാം നഴ്സറി കഴിഞ്ഞ 15 വർഷമായി കർഷകർക്കും കാർഷിക പ്രേമികൾക്കും മികച്ച സേവനമാണ് നൽകിവരുന്നത്.
വാർഷികാഘോഷത്തിൽ കർഷകർ, ഉപഭോക്താക്കൾ, പ്രകൃതി സ്നേഹികൾ, പ്രദേശവാസികൾ, വിവിധ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.





Leave a Reply