April 16, 2026

ഇനി അവർ നയിക്കും ; മേപ്പാടിയുടെ മുന്നേറ്റത്തെ  ‘തളിർ’ ദ്വിദിന ക്യാമ്പിന് സമാപനം 

0
Img 20241228 114129
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപ്പൊട്ടൽ ദുരിതബാധിതരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ടുകൊണ്ട് അഡ്വ. ടി സിദ്ദിഖ് എം എൽ എ നടപ്പാക്കുന്ന ‘തളിർ’ പ്രത്യേക വിദ്യാഭ്യാസ വികസന പദ്ധതിയുടെ ആദ്യഘട്ടമായ ദ്വിദിന ക്യാമ്പിന് സമാപനമായി. വിദ്യാർത്ഥിപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ക്യാമ്പ് മേപ്പാടി പഞ്ചായത്തിലെ സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞുകൊണ്ട് വിദ്യാർത്ഥികളെ രാജ്യത്തെ ഉന്നത സർവകലാശാലകളിലേക്കും മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ക്യാമ്പിന് മുന്നോടിയായി വിദ്യാർത്ഥികളുടെ അഭിരുചികൾ തിരിച്ചറിയുന്നതിനുള്ള പരീക്ഷകൾ സംഘടിപ്പിക്കുകയും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസുകളാണ് പദ്ധതിവഴി വിദ്യാർത്ഥികൾക്കായി നൽകുന്നത്.

 

ക്യാമ്പിന്റെ അവസാനദിനമായ ഇന്നലെ കോമേഴ്‌സ് മേഖലയിലെ ഭാവി സാധ്യതകളും അടിസ്ഥാനമാക്കി നടത്തിയ ക്ലാസ്സുകളിൽ കരിയർ രംഗത്തെ വിദഗ്ധരായ അജ്മൽ ഹസ്സൻ, ഇർഷാദ്. എ, പ്രണവ് മുതലായവർ ക്ലാസുകൾ നയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ വിധദ്യാലയങ്ങളിൽ നിന്നുള്ള നൂറിലധികം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

 

സമാപന ചടങ്ങിൽ വീക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ് സി ഇ ഒ അഖിൽ കുര്യൻ, ക്യാമ്പ് കോർഡിനേറ്റർമാരായ അപർണ ജോസ്, സൽകുമാർ ഇ എസ്, അതുൽകൃഷ്ണ സി ജി എന്നിവർ സംസാരിച്ചു.

 

കേരളത്തിലെ പ്രമുഖ സോഷ്യൽ എഞ്ചിനീയറിംഗ് ഗ്രൂപ്പായ വീക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സാണ് പദ്ധതി രൂപകല്പന ചെയ്ത് നടപ്പാക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *