ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു.
പനമരം:പനമരം ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട നാല്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കുള്ള ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു .പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പ് പനമരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈർ കെ.ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി പി പൈലി,കോച്ച് സുരേഷ് കെ, നവാസ് ടി, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. തെരഞ്ഞെടുത്ത 35 കുട്ടികൾക്കാണ് ക്യാമ്പിൽ പരിശീലനം നൽകുന്നത്.
Leave a Reply