May 9, 2026

പൗരബോധമില്ലാതെ മികച്ച നഗരങ്ങളുണ്ടാക്കിയിട്ട് കാര്യമില്ല : സന്തോഷ് ജോർജ് കുളങ്ങര.

0
Img 20241229 Wa0053
By ന്യൂസ് വയനാട് ബ്യൂറോ

ദ്വാരക :അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കുന്നതോടൊപ്പം മനുഷ്യർക്ക് പൗരബോധവും സൗന്ദര്യബോധവുമുണ്ടാകണം. പൗരബോധമില്ലാതെ മികച്ചൊരു നഗരമുണ്ടാക്കിയിട്ട് കാര്യമില്ലെന്ന് സഞ്ചാരിയും പ്രസാധകനും സംസ്ഥാന ആസൂത്രണബോർഡ് അംഗവുായ സന്തോഷ് ജോർജ് കുളങ്ങര അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവം രണ്ടാം പതിപ്പിന്റെ സമാപന ദിവസം മലയാളിയുടെ ലോക നടത്തം എന്ന വിഷയത്തിൽ സാഹിത്യകാരനും തിരക്കഥാകൃത്തുമായ ബിപിൻചന്ദ്രനുമായുള്ള സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

 

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഏറ്റവും മികച്ചതാണെന്ന ചിന്തയെ മാറ്റാൻ നമുക്ക് സാധിക്കണം. ശാസ്ത്രമോ ഗണിതമോ പഠിപ്പിക്കുന്ന രീതി നന്നായിരിക്കാം എന്നാൽ ഒരു നല്ല മനുഷ്യനാവാനും,ഒരു പരിഷകൃത സമൂഹത്തിൽ ജീവിക്കേണ്ടതെങ്ങനെയെന്നതുമൊക്കെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

 

യുവതലമുറയെ ആകർഷിക്കുന്നതൊന്നും കരുതിവെയ്ക്കാനോ പണിതെടുക്കുവാനോ എൺപതുകളിലേയോ തൊണ്ണൂറുകളിലേയോ കേരളം ചിന്തിച്ചിരുന്നില്ല. അശാസ്ത്രീയമായ രീതികളും അനാവശ്യ തടസങ്ങളും മൂലം പുറം നാടുകൾ വെച്ച് നീട്ടുന്ന സ്വാതന്ത്ര്യത്തിലും അവസരത്തിലുമാണ് യുവതലമുറ കേരളമുപേക്ഷിക്കുന്നത്. അർമേനിയയിൽ മനുഷ്യരാൽ ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളുടെ അവസ്ഥയിലേക്ക് പത്തോ പതിനഞ്ചോ കൊല്ലങ്ങൾ കൊണ്ട് കേരളവും എത്തിപ്പെട്ടേക്കാമെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

 

 

 

വികസനത്തിന്‌ സാമ്പത്തികമില്ലാതെ ദാരിദ്ര്യത്തിൽ നിലനിൽക്കുന്ന സർക്കാരിന്റെ മൂല കാരണം നികുതിയടയ്ക്കാനായി സംരംഭകരില്ലാത്തതാണ്. വികസനത്തിന്‌ സർക്കാർ മുന്നിട്ടിറങ്ങണമെന്ന ചിന്ത മാറേണ്ട സമയം അധികരിച്ചിരിക്കുന്നു. സ്വകാര്യവത്കരണം സ്വീകരിക്കുകയും, അതിന്മേൽ കൃത്യമായ നിയമങ്ങൾ നടപ്പാക്കി ടൂറിസത്തിനുതകുന്ന രീതിയിൽ നാടിനെ വളർത്തുകയാണ് വേണ്ടത്.

 

ടൂറിസം വളർത്താൻ പുതുതായൊന്നും ചേർക്കുകയല്ല വേണ്ടത്. മറിച്ച് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലുകൾ നടത്തുകയാണ് വേണ്ടത്. ഒരു വിനോദ സഞ്ചാര കേന്ദ്രം തുടങ്ങുമ്പോൾ അതിന് വേണ്ട ശുചിമുറികളും, പാർക്കിങ് സൗകര്യങ്ങളും, വിശ്രമ കേന്ദ്രങ്ങളുമുണ്ടാകണം. നമ്മുടെ നാട് നേരിടുന്ന പ്രശ്നവും , നമുക്കൊന്നിനും കൃത്യമായ മാസ്റ്റർ പ്ലാൻ ഇല്ല എന്നതാണ്. ഏതൊരു ദുരവസ്ഥയിലും ഒരു മന്ത്രി ആകാൻ ആഗ്രഹിക്കുന്നില്ലെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *