വിജ്ഞാനവും വിനോദവും പകർന്ന് നൽകി വയനാട് സാഹിത്യോത്സവം സമാപിച്ചു.
ദ്വാരക :ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പ് സമാപിച്ചു. നാല് ദിവസം നീണ്ടു നിന്ന ഡബ്ല്യു എൽ എഫിൽ വളരെ സജീവമായ സംവാദങ്ങളും ആഴത്തിലുള്ള അന്വേഷണങ്ങളും നടന്നു. ഫോട്ടോ പ്രദർശനം സിനിമാ പ്രദർശനം, കരകൗശല പ്രദർശനം. അക്കാദമിക്ക് സെഷൻ. മാസ്റ്റർ ക്ലാസുകൾ, സാംസ്കാരിക പരിപാടികൾ എന്നിങ്ങനെ വിജ്ഞാനവും വിനോദവും പകർന്ന് നൽകിയ നാല് ദിനങ്ങളാണ് കടന്നുപോയത്.
വയനാട്ടിലെ മാനന്തവാടി എടവക പഞ്ചായത്തിലെ ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ വിവിധ വേദികളിലായി നൂറിലേറെ പരിപാടികളാണ് നടന്നത്. പ്രാദേശിക തലം മുതൽ രാജ്യാന്തരതലം വരെയുള്ള വിവിധ മേഖലകളിലെ പ്രതിഭകളെ പങ്കെടുപ്പിച്ച് കൊണ്ടുനടന്ന പരിപാടികളിൽ ഡെലിഗേറ്റുകളും നാട്ടുകാരും സജീവമായി പങ്കെടുത്തു.
Leave a Reply